Dailyhunt
'അന്ന് പോസ്റ്റിടുമ്ബോള്‍ ഇത്ര വലിയ കൊള്ള കോണ്‍ഗ്രസ് നടത്തിക്കാണുമെന്ന് കരുതിയില്ല; തലക്കകത്ത് ആള്‍ത്താമസം ഉള്ളവര്‍ ഇവര്‍ക്ക് ഇനി വോട്ട് ചെയ്യുമോ?'

'അന്ന് പോസ്റ്റിടുമ്ബോള്‍ ഇത്ര വലിയ കൊള്ള കോണ്‍ഗ്രസ് നടത്തിക്കാണുമെന്ന് കരുതിയില്ല; തലക്കകത്ത് ആള്‍ത്താമസം ഉള്ളവര്‍ ഇവര്‍ക്ക് ഇനി വോട്ട് ചെയ്യുമോ?'

Kairali News 2 weeks ago

കോണ്‍ഗ്രസിന്റെ വയനാട് ഫണ്ട് തട്ടിപ്പാണ് ഇന്ന് കേരളം ചർച്ചചെയ്യുന്നത്. ഉരുള്‍ സർവതും കവർന്ന മനുഷ്യരുടെ പേരുംപറഞ്ഞ് ഫണ്ട് കൊള്ള നടത്തി, അവരെ പറഞ്ഞുപറ്റിച്ചവർ ഒരു ഉളുപ്പുമില്ലാതെ വീണ്ടും വോട്ട് ചോദിച്ച്‌ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയാണ്.

ഇപ്പോഴിതാ കോണ്‍ഗ്രസ് കൊള്ള സംബന്ധിച്ച ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്.

രജിത്ത് രാമചന്ദ്രൻ എന്നയാള്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. വയനാട് ഫണ്ട് പിരിച്ച ആപ്പ് കോണ്‍ഗ്രസ് മുക്കി എന്ന് 2025 ജൂലൈ 17-ന് ആദ്യം ]പോസ്റ്റ് ഇടുമ്ബോള്‍ ഇത്ര വലിയൊരു കൊള്ള കോണ്‍ഗ്രസ് നടത്തി കാണും എന്ന് കരുതിയതേ ഇല്ലെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ജനങ്ങളെ പറ്റിച്ച്‌ രക്ഷപ്പെടാം എന്നാണ് കോണ്‍ഗ്രസ് കരുതിയതെന്നും ആളെപ്പറ്റിക്കാൻ കല്ലിടല്‍ നാടകം നടത്തുകയായിരുന്നു എന്നും പോസ്റ്റില്‍ പറയുന്നു.

ഇങ്ങനെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന് കേരളം ഭരിക്കണമെന്നാണ് ആഗ്രഹമെന്നും തലക്കകത്ത് ആള്‍ താമസം ഉള്ള ഏതെങ്കിലും മലയാളി ഇവർക്ക് ഇനി വോട്ട് ചെയ്യുമോ എന്നും അദ്ദേഹം പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. ആരാണ് ഇവരുടെ 130 വീടുകളുടെ ഗുണഭോക്താക്കള്‍ എന്നുള്ളത് കണ്ടുപിടിച്ച്‌ തരുമോ എന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വികസനം ചർച്ച ചെയ്യാൻ പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം; വികസനം ചർച്ചയായാല്‍ അവർ പ്രതിക്കൂട്ടിലാകും: എം വി ഗോവിന്ദൻ മാസ്റ്റർ

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :

വയനാട് ഫണ്ട് പിരിച്ച ആപ്പ് കോണ്‍ഗ്രസ് മുക്കി എന്ന് 2025 ജൂലൈ 17-ന് ആദ്യം അശ്വിനും പിന്നെ ഞാനും പോസ്റ്റ് ഇടുമ്ബോള്‍ ഇത്ര വലിയൊരു കൊള്ള കോണ്‍ഗ്രസ്സ് നടത്തി കാണും എന്ന് കരുതിയതേ ഇല്ല. കാരണം ഇത്ര വൈകാരികമായ ഒരു വിഷയത്തില്‍ ഇങ്ങനെ ചെയ്യുമോ എന്ന ചിന്ത തന്നെ.
കോണ്‍ഗ്രസിന്റെ വീടുപണി വിഷയം കൊടുമ്ബിരിക്കൊണ്ട് ഇരിക്കുന്ന സമയം ആയതിനാല്‍ ആ പോസ്റ്റുകള്‍ വലിയ ചർച്ച ആവുകയും ന്യൂസ് ചാനലുകള്‍ അത് വാർത്ത ആക്കുകയും ചെയ്തു.

പിറ്റേന്ന് പ്രതിപക്ഷ നേതാവിനോട് ഈ ആപ്പ് മുക്കിയ വിഷയം ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോള്‍ "ആപ്പൊക്കെ ഞങ്ങള്‍ ക്ലോസ് ചെയ്തു" എന്നാണ് പറഞ്ഞത്. സ്വഭാവികമായും 100 വീടുകള്‍ ഉണ്ടാക്കാൻ ഉള്ള ഫണ്ട് ആയാല്‍ പിരിവ് ക്ലോസ് ചെയ്യാമല്ലോ! അതുകൊണ്ട് "ആപ്പൊക്കെ ഞങ്ങള്‍ ക്ലോസ് ചെയ്തു" എന്ന് പറഞ്ഞപ്പോള്‍ മാധ്യമപ്രവർത്തകർക്ക് അസ്വഭാവികമായി ഒന്നും തോന്നിയില്ല. അതിന് ശേഷം പല ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളോട് വയനാട് വീട് പണിയുടെ സ്റ്റാറ്റസ് മാധ്യമങ്ങള്‍ ചോദിച്ചിട്ടുണ്ട്.

സർക്കാർ സ്ഥലം തന്നില്ല

സർക്കാർ ഒരു വീട് എങ്കിലും കൊടുത്തോ?

സർക്കാർ വീട് കൊടുക്കുമ്ബോള്‍ ഞങ്ങളുടെ വീടും കൊടുക്കും.
തുടങ്ങി കോണ്‍ഗ്രസുകാരും യൂത്ത് കോണ്‍ഗ്രസുകാരും മാറ്റി മാറ്റി പറഞ്ഞു.

ലോക്കല്‍ ബോഡി ഇലക്ഷന് മുൻപ് ഒരു നാടകം നടത്തി. ഇപ്പോള്‍ ഈ ഇലക്ഷന് മുൻപും ഒരു കല്ലിടല്‍ നാടകം നടത്തി ജനങ്ങളെ പറ്റിച്ച്‌ രക്ഷപ്പെടാം എന്നാണ് കോണ്‍ഗ്രസ് കരുതിയത്. എന്നാല്‍ സർക്കാർ 178 വീട് പണി പൂർത്തിയാക്കി, ടൗണ്‍ഷിപ്പ് നിർമ്മാണം ജനങ്ങള്‍ ഏറ്റെടുത്തതോട് കൂടി കോണ്‍ഗ്രസ് നേതാക്കളുടെ സകല നുണകളും പൊളിഞ്ഞു പാളീസായി.
നുണേശൻ അവസാന ശ്രമം എന്ന നിലക്ക് ഇന്നലെ "ഞങ്ങള്‍ പണി കഴിഞ്ഞ് കണക്ക് പറയാം" എന്ന് വരെ പറഞ്ഞു.

ഗത്യന്തരം ഇല്ലാതെ, അല്ലെങ്കില്‍ മറ്റൊരു നാടകം, അല്ലെങ്കില്‍ ഒരു കള്ള കണക്ക് ഇന്ന് കെപിസിസി പുറത്ത് വിട്ടു. 100 വീടുകള്‍ നിർമ്മിക്കാൻ പണം പിരിച്ച്‌ ആപ്പ് ക്ലോസ് ചെയ്ത കെപിസിസി കണക്കില്‍ വെറും 5 കോടി രൂപ. നൂറ് വീട് പണിയാൻ പോയിട്ട് 30 വീടിനുള്ള സ്ഥലം വാങ്ങാൻ പോലും ആ പണം തികഞ്ഞില്ല എന്ന് അവർ തന്നെ പറയുന്നു. ഈ ഒരു പ്രധാനപ്പെട്ട കാര്യം, ഈ തരത്തില്‍ ഒരു പ്ലാനിങ്ങും ഇല്ലാത്ത ഈ കോണ്‍ഗ്രസ് നേതൃത്വത്തിന് കേരളം ഭരിക്കണമത്രേ!! തലക്കകത്ത് ആള്‍ താമസം ഉള്ള ഏതെങ്കിലും മലയാളി ഇവർക്ക് ഇനി വോട്ട് ചെയ്യുമോ?

ഇതില്‍ ഏറ്റവും പ്രധാപ്പെട്ട മറ്റൊരു കാര്യം, ആരാണ് ഇവരുടെ 130 വീടുകളുടെ ഗുണഭോക്താക്കള്‍ എന്നുള്ളത് ആണ്. ഇത്രയൊക്കെ ഞങ്ങള്‍ കണ്ടുപിടിച്ചില്ലേ, കേരളത്തിലെ പ്രമുഖരായ മാധ്യമ പ്രവർത്തകർക്ക് ഒരു ടാസ്ക് തരാം, ആ ഗുണഭോക്താക്കളെ എങ്കിലും നിങ്ങള്‍ ഒന്ന് കണ്ടുപിടിച്ച്‌ തരുമോ?

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News