ലോകത്തില്‍ ഏറ്റവും അധികം ജനങ്ങള്‍ കുടിക്കുന്ന പാനീയമാണ് ചായ. ഒന്നാമത്തെ സ്ഥാനം പ്രകൃതിദത്തമായ ജലത്തിന് തന്നെ.
അന്തര്‍ദേശീയ തലത്തില്‍ ഉപയോഗിക്കുന്ന ചായയുടെ 78 ശതമാനവും ബ്ലാക്ക് ടീ ആണ്. ബാക്കി 20 ശതമാനം ഗ്രീന്‍ ടീ എന്ന വിഭാഗത്തില്‍ പെടുന്നു. ബ്ലാക്ക് ടീ നിര്‍മ്മിക്കുന്നത് നിരവധി പ്രക്രിയകള്‍ക്ക് ശേഷമാണ്. അതിനു വേണ്ടി ഉപയോഗിക്കുന്നത് സാധാരണ ഉണങ്ങിയ ഇലകളാണ്. എന്നാല്‍ ഗ്രീന്‍ ടീ പച്ച ഇലകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. സംസ്കരണ പ്രക്രിയകള്‍ ലളിതമായതുകൊണ്ട് ഇതില്‍ ആന്‍റിഓക്സിഡന്‍സ് വലിയ അളവില്‍ കണ്ടുവരുന്നു. പോളിഫിനോള്‍ എന്ന മറ്റൊരു ആരോഗ്യദായകമായ ഘടകം കൂടി ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്.
പോഷക മൂല്യം ഏറെയുള്ള പാനീയമാണ് ഗ്രീന്‍ ടീ. നിരവധി രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് ഗ്രീന്‍ ടീയ്ക്ക് ഉണ്ട്. ഗ്രീന്‍ ടീയുടെ ചില ആരോഗ്യഗുണങ്ങള്‍ പറയാം
1. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കാറ്റെച്ചിന്‍ എന്ന ആന്‍റി ആക്സിഡന്റുകള്‍ ഹൃദയധമനികള്‍ ചുരുങ്ങുന്ന അവസ്ഥ ചെറുക്കുന്നു. കൂടാതെ കാന്‍സറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.
2. ഇതിന്‍റെ നിത്യവുമുള്ള ഉപയോഗം ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റുവാനും ശരീരഭാരം കുറയ്ക്കുവാനും ഉത്തമമാണ്.
3. ദിവസവും ഗ്രീന്‍ ടീ ശീലമാക്കുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്.
4. ഗ്രീന്‍ ടീ പക്ഷാഘാതം, മറവിരോഗം തുടങ്ങിയ ചെറുക്കാനും നല്ലതാണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു.
5. പ്രമേഹനിയന്ത്രണത്തിന് ഗ്രീന്‍ ടീ ശീലമാക്കുന്നത് ഏറ്റവും നല്ല ഉപാധിയാണ്.
6. രണ്ട് കപ്പ് ഗ്രീന്‍ ടീ ദിനചര്യയുടെ ഭാഗമാകുന്നത് ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുവാനും കാരണമാവുന്നു.
7. മുടിയുടെ ആരോഗ്യത്തിനും, ചര്‍മത്തിന് സ്വാഭാവിക തിളക്കം നിലനിര്‍ത്താനും ഇതിന്റെ ഉപയോഗംകൊണ്ട് സാധ്യമാകുന്നു.
8. ഗ്രീന്‍ ടീയില്‍ അല്പം ചെറുനാരങ്ങ ചേര്‍ത്ത് കഴിക്കുന്നത് രോഗപ്രതിരോധശേഷി ഉയര്‍ത്തുവാന്‍ ഏറ്റവും മികച്ച വഴിയാണ്.
9. നാരങ്ങ നാരങ്ങാനീരും, ഗ്രീന്‍ ടീയും ചേര്‍ത്ത് കഴിച്ചാല്‍ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
10.ചര്‍മ്മ രോഗങ്ങള്‍ക്ക് ഔഷധമായി ഗ്രീന്‍ ടീ ഉപയോഗിക്കുന്നുണ്ട്. സോറിയാസിസ് താരന്‍ തുടങ്ങിയവയ്ക്ക് ഈ പാനീയം ഒരു ഔഷധമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

