Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അര്‍ജന്റീനയെ ഇനി ക്രിസ്റ്റ്യൻ റൊമേറോ നയിക്കും

അര്‍ജന്റീനയെ ഇനി ക്രിസ്റ്റ്യൻ റൊമേറോ നയിക്കും

Kairali News 1 week ago

യണല്‍ മെസ്സി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ മുൻ ലോക ചാമ്പ്യന്മാരായ അർജന്റീനയെ ഇനി പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേറോ നയിക്കും.

അർജന്റീനയില്‍ പുതിയൊരു നായക യുഗത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് പ്രതിരോധ താരമായ റൊമേറോയെ അർജന്റീന ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

പരിശീലകൻ ലിയോണല്‍ സ്കലോണിയുടെയും സഹതാരങ്ങളുടെയും പൂർണ്ണ പിന്തുണയോടെയാണ് മുൻ വൈസ് ക്യാപ്റ്റൻ കൂടിയായ റൊമേറോ ഈ ചുമതലയേറ്റെടുക്കുന്നത്…2021-ല്‍ അർജന്റീന സീനിയർ ടീമില്‍ അരങ്ങേറ്റം കുറിച്ച റൊമേറോ, ചുരുങ്ങിയ കാലം കൊണ്ട് തന്നെ ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറി. 2021 കോപ്പ അമേരിക്ക, 2022 ഫിഫ ലോകകപ്പ്, 2024 കോപ്പ അമേരിക്ക എന്നീ ചരിത്രപരമായ കിരീടനേട്ടങ്ങളില്‍ അർജന്റീനയുടെ പ്രതിരോധനിരയെ നയിക്കുന്നതില്‍ റൊമേറോ നിർണായക പങ്കാണ് വഹിച്ചത്.

Related Articles ഭൂമി പന്തിനുചുറ്റും കറങ്ങുന്നുവെന്ന് തെളിയിച്ചത് ആ അർജന്റീനക്കാരൻ; വി റിയലി മിസ് യു മെസി…..

2018ല്‍ ജെനോവയിലൂടെ യൂറോപ്പിലെത്തിയ താരം യുവന്റസ്, അറ്റലാന്റ ക്ലബ്ബുകള്‍ക്കായി കളിക്കുകയും 2020-21 സീസണിലെ സീരീ എയിലെ മികച്ച പ്രതിരോധ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനം ഹോട്സ്പറില്‍ അഞ്ച് സീസണുകള്‍ കളിച്ച റൊമേറോ, ക്ലബ് ക്യാപ്റ്റനാവുകയും 2024-25 സീസണില്‍ ടീമിന് യുവേഫ യൂറോപ്പ ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിർണായക പങ്കുവഹിക്കുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News