Friday, 24 Sep, 11.31 am Kairali News

പ്രധാന വാര്‍ത്തകള്‍
'അസമില്‍ നടന്നത് ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ട';ബൃന്ദ കാരാട്ട്

അസമില്‍ നടന്നത് ബി ജെ പി സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ടയെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. അസാമിലെ പൊലീസ് നടപടിക്കെതിരെ സിപിഐഎം ശക്തമായി അപലപിക്കുന്നുവെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

കയ്യേറ്റക്കാര്‍ എന്ന് സര്‍ക്കാര്‍ ആരോപിക്കുന്നവര്‍ പതിറ്റാണ്ടുകളായി അവിടെ കൃഷി ചെയ്യുന്നവരാണ് ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച്‌ നടന്ന ആസൂത്രിത ആക്രമാണ് അസാമിലേത്, ആക്രമണത്തിന് പിന്നില്‍ സര്‍ക്കാരിന്റെ പിന്തുണ പൊലീസിന് ലഭിച്ചുവെന്നും ഇത് ഇന്ത്യന്‍ ജനാധിപത്യത്തിനും പൗരന്മാരുടെ അവകാശത്തിനും എതിരെയുള്ള ആക്രമണമാണെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

അതേസമയം, ജുഡീഷ്യല്‍ അന്വേഷണം നടക്കേണ്ടത് ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തിലാവണമെന്നും പൊലീസ് ആക്രമണത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

എന്നാല്‍ കാര്‍ഷിക പദ്ധതിക്കായി കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയാണ് പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ജനങ്ങളെ പൊലീസ് മര്‍ദിക്കുന്നതും വെടിവക്കുന്നതുമായ ദാരുണ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൊലീസ് അതിക്രമത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kairali News
Top