Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അഷ്കറിന്റെ മ‍ര്‍ദ്ദനമേറ്റ് മകള്‍ 13 മാസമായി കോമയില്‍, നി‍ര്‍ണായക വെളിപ്പെടുത്തലുമായി പ്രതിയുടെ ആദ്യഭാര്യയുടെ മാതാവ്

അഷ്കറിന്റെ മ‍ര്‍ദ്ദനമേറ്റ് മകള്‍ 13 മാസമായി കോമയില്‍, നി‍ര്‍ണായക വെളിപ്പെടുത്തലുമായി പ്രതിയുടെ ആദ്യഭാര്യയുടെ മാതാവ്

Kairali News 4 months ago

നെടുമങ്ങാട് ഒന്നര വയസുകാരനെ മ‍‌ർദ്ദിച്ചു കൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അഷ്കറിന്റെ ആദ്യഭാര്യ ആമിനയുടെ മാതാവ് ഷജീല ബീവിയാണ് മാധ്യമങ്ങളോട് അഷ്കറിന്റെ ക്രൂരതകളെക്കുറിച്ച്‌ തുറന്നുപറഞ്ഞത്.

അഷ്കറിന്റെ മർദ്ദനമേറ്റ മകള്‍ 13 മാസമായി കോമയിലാണെന്നാണ് അവ‍ർ പറഞ്ഞത്. മകളെ അഷ്കർ നിരന്തരം ഉപദ്രവിക്കുമായിരുന്നു. മർദ്ദനത്തിനിടെ മരിച്ചെന്നു കരുതി ഫാനില്‍ കെട്ടിത്തൂക്കാൻ ശ്രമിച്ചു. മെഡിക്കല്‍ കോളേജില്‍ വച്ച്‌ തന്നെ മർദ്ദിച്ചതായും കുടുംബത്തെ മുഴുവൻ വണ്ടിയിടിപ്പിച്ചു കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതായും ഷജീല ബീവി പറഞ്ഞു.

അതേസമയം, അഷ്കറുമായി പോലീസ് തെളിവെടുക്കാൻ നെടുമങ്ങാട്ടെ വീട്ടിലെത്തിയപ്പോള്‍ പ്രദേശവാസികളില്‍ നിന്ന് വലിയ തരത്തിലുള്ള പ്രതിഷേധമാണ് ഉണ്ടായത്. ഒന്നര വയസുകാരൻ ക്രൂരമർദ്ദനത്തിനാണ് ഇരയായത്.അന്വേഷണത്തില്‍ കുട്ടിയുടെ ജനനേന്ദ്രീയത്തില്‍ ആഴത്തില്‍ മുറിവും കാലില്‍ പൊള്ളിച്ചതിന്റെയും പാടുകള്‍ കണ്ടെത്തിയിരുന്നു.

കുഞ്ഞിനെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് മൊഴി, നെടുമങ്ങാട് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തില്‍ ഒന്നരവയസുകാരൻ മരിച്ചതില്‍ കുറ്റസമ്മതം നടത്തി പ്രതി

അതേസമയം, കുഞ്ഞിന്റെ മുത്തച്ഛനായ സുനില്‍ കുമാർ കൈരളി ന്യൂസിനോട് പ്രതികരിച്ചിട്ടുണ്ട്. രണ്ടാനച്ഛന്റെ മർദ്ദനത്തെ കുറിച്ച്‌ അറിയില്ലായിരുന്നുവെന്നാണ് സുനില്‍ കുമാർ പറഞ്ഞത്. അസ്കർ കുഞ്ഞിനെ കാണാൻ അനുവദിച്ചിരുന്നില്ലെന്നും കുട്ടിയുടെ കൈക്ക് പരിക്കേറ്റത് സൈക്കിളില്‍ നിന്നും വീണാണെന്ന് പറഞ്ഞിരുന്നുവെന്നും സുനില്‍ കമാർ വ്യക്തമാക്കി. കുഞ്ഞിന്റെ മാതാവ് അഖിലയുടെ ആദ്യഭർത്താവ് അഖിലിന്റെ പിതാവാണ് സുനില്‍ കുമാർ.അഖിലയുടെ സുഹൃത്തിനെതിരെയും കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News