Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"അവര്‍ എപ്പോഴും എന്റെ ചേച്ചിയും അനിയത്തിയുമാണ്" ; തുടക്കം കണ്ടതിന് ശേഷം സുചിത്ര മോഹൻലാല്‍ ജൂഡ് ആന്റണിക്ക് കൊടുത്തത്

"അവര്‍ എപ്പോഴും എന്റെ ചേച്ചിയും അനിയത്തിയുമാണ്" ; തുടക്കം കണ്ടതിന് ശേഷം സുചിത്ര മോഹൻലാല്‍ ജൂഡ് ആന്റണിക്ക് കൊടുത്തത്

Kairali News 3 months ago

തുടക്കം സിനിമയുടെ റിലീസിന് മുന്നോടിയായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. മോഹൻലാലിന്റെ ഭാര്യ സുചിത്രയുടെയും മകള്‍ വിസ്മയയുടെയും കൂടെ നില്‍ക്കുന്ന ഫോട്ടോയോടൊപ്പമാണ് ജൂഡ് അവരുടെ സ്നേഹത്തെക്കുറിച്ച്‌ പറഞ്ഞത്.

“ലോകത്തിന് അവർ അമ്മയും മകളുമായിരിക്കാം, എന്നാല്‍ എനിക്ക് അവർ എപ്പോഴും എന്റെ ചേച്ചിയും അനിയത്തിയുമാണ്. ‘തുടക്കം’ കണ്ടതിനുശേഷം സുചി ചേച്ചി നല്‍കിയ മനോഹരമായ ഒരു സമ്മാനമാണിത്. ജീവിതകാലം മുഴുവൻ ഞാൻ സൂക്ഷിച്ചുവെക്കുന്ന ഒരു സ്നേഹസമ്മാനം. പ്രിയപ്പെട്ട ചേച്ചി, നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും, ഒപ്പം ഈ അവിസ്മരണീയമായ ഓർമ്മയ്ക്കും നന്ദി..” – സംവിധായകൻ പറഞ്ഞു.

തുടക്കം കണ്ടതിന് ശേഷം സുചിത്ര മോഹൻലാല്‍ ജൂഡ് ആന്റണിക്ക് സമ്മാനിച്ച വാച്ചിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

– "ചെറിയ ചായയും കടിയുമൊക്കെ ഉണ്ടാകും" ; വിസ്മയയുടെ ആക്ഷൻ ഉണ്ടാകുമെന്ന് സൂചന നല്‍കി മോഹൻലാല്‍

ആഗസ്ത് ഏഴിനാണ് വിസ്മയ മോഹൻലാല്‍ കേന്ദ്രകഥാപാത്രമായ തുടക്കം പ്രദർശനത്തിനെത്തുന്നത്. നിർമാതാവ് ആൻ്റണി പെരുമ്പാവൂരിൻ്റെ മകൻ ആശിഷ് ജോ ആൻ്റണി, മനോജ് കെ ജയൻ, കെ ബി ഗണേഷ് കുമാർ, ബോബി കുര്യൻ, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News