Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അയല്‍വാസിയുമായി തര്‍ക്കം; അടൂരില്‍ കൈത്തണ്ട മുറിച്ച്‌ കിണറ്റില്‍ ചാടിയ വയോധികൻ മരിച്ചു

അയല്‍വാസിയുമായി തര്‍ക്കം; അടൂരില്‍ കൈത്തണ്ട മുറിച്ച്‌ കിണറ്റില്‍ ചാടിയ വയോധികൻ മരിച്ചു

Kairali News 3 weeks ago

യല്‍വാസിയുമായി തർക്കത്തെ തുടർന്ന് കൈത്തണ്ട മുറിച്ച്‌ കിണറ്റില്‍ ചാടിയ വയോധികൻ മരിച്ചു. പത്തനംതിട്ട അടൂർ പള്ളിക്കല്‍ ജൂവല്‍ വീട്ടില്‍ വാസുദേവൻ (65) ആണ് മരിച്ചത്.

അയല്‍വാസിയായ യുവതിയുടെ വീടിന്റെ സിറ്റൗട്ടില്‍ ചെന്നാണ് കൈത്തണ്ട മുറിച്ചത്. പിന്നാലെ തൊട്ടടുത്തുള്ള പഞ്ചായത്ത് കിണറ്റിലേക്ക് ചാടുകയായിരുന്നു. വാസുദേവന്റെ മകൻ വീട്ടിലെത്തി നഗ്നത പ്രദർശനം നടത്തിയെന്ന് അയല്‍ക്കാരി പരാതി നല്‍കിയിരുന്നു. മതില്‍ നിർമ്മാണവുമായി ബന്ധപ്പെട്ടും ഇവ‌ർ തമ്മില്‍ തർക്കങ്ങള്‍ നിലനിന്നിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News