Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അയോധ്യ രാമക്ഷേത്രക്കൊള്ള: അവിനാഷ് ശുക്ല താമസിച്ച യോഗ സെന്ററില്‍ ഡോളറും സംഭാവനപ്പെട്ടിയും, പരിശോധന തുടരുന്നു

അയോധ്യ രാമക്ഷേത്രക്കൊള്ള: അവിനാഷ് ശുക്ല താമസിച്ച യോഗ സെന്ററില്‍ ഡോളറും സംഭാവനപ്പെട്ടിയും, പരിശോധന തുടരുന്നു

Kairali News 3 months ago

അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ സമ്മർദ്ദം ശക്തമായതിന് പിന്നാലെ പ്രതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുന്നു.

അവിനാഷ് ശുക്ല താമസിച്ച യോഗ സെന്ററില്‍ നിന്ന് ഡോളറും ക്യുആർ കോഡ് പതിപ്പിച്ച സംഭാവനപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്. അവിനാഷ് ശുക്ലയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജെപി നേതൃത്വം സംരക്ഷിച്ചു വന്നിരുന്ന അനില്‍ മിശ്രയെയും ചോദ്യം ചെയ്യും.

അന്വേഷണസംഘം അവിനാശ് ശുക്ലയുടെ വീട്ടില്‍ നിന്ന് 20 ലക്ഷം രൂപയും കരുണേഷ് പാണ്ഡെയുടെ പക്കല്‍ നിന്ന് 18 ലക്ഷവും പിടിച്ചെടുത്തിട്ടുണ്ട്. കേസിലെ പ്രതികളുടെ വരുമാനത്തില്‍ കവിഞ്ഞ സമ്പാദ്യവും അനധികൃത പണം ഭൂമി ഇടപാടുകളും എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചേക്കും. മുൻ ട്രസ്റ്റി അനില്‍ മിശ്രക്ക് പുറമെ ട്രസ്റ്റ് അംഗം ഗോപാല്‍ റായ് എന്നിവർക്കും ക്രമക്കേടില്‍ പങ്കുള്ളതായി അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിട്ടുണ്ട്.

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മത്സരത്തിന് ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, കിഷ്‌കിന്ധാ കാണ്ഡം

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പുനഃസംഘടിപ്പിക്കാനുള്ള ചർച്ച പുരോഗമിക്കുകയാണ്. ട്രസ്റ്റ് യോഗത്തിന് ശേഷം പുതിയ ജനറല്‍ സെക്രട്ടറിയെ പ്രഖ്യാപിക്കും. സിഇഒ സ്ഥാനത്തേക്ക് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കാനാണ് തീരുമാനം. അതേസമയം സംഭാവന ക്രമക്കേട് ഭക്തരുടെ വികാരങ്ങളെയും ക്ഷേത്ര സുരക്ഷയെയും ബാധിക്കുന്ന വിഷയമെന്നാണ് ആര്‍.എസ്.എസ്. വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News