ബജാജ് പള്‍സറിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പുതിയ പതിപ്പുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏറെ സ്വീകാര്യത നേടിയ പള്‍സർ 150, 125 എന്നീ മോഡലുകളുടെ തികച്ചും ആധുനിക പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
പള്‍സറിന്റെ പരമ്പരാഗത കരുത്തും സ്പോർട്ടി ലുക്കും നിലനിർത്തിക്കൊണ്ട് തന്നെ പുതുതലമുറ റൈഡർമാരെ ആകർഷിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളും ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് പുതിയ ബൈക്കുകള്‍ എത്തിയത്.
പെർഫോമൻസിലും എഞ്ചിൻ ശേഷിയിലും വലിയ മാറ്റങ്ങളാണ് പുതിയ പതിപ്പുകളില്‍ വരുത്തിയിരിക്കുന്നത്. മികച്ച ആക്‌സിലറേഷൻ ഉറപ്പാക്കാൻ പവർ-ടു-വെയ്റ്റ് അനുപാതത്തില്‍ മാറ്റം വരുത്തിയ പുതിയ എൻജിനും ഗിയർബോക്സുമാണ് ഉപയോഗിച്ചിരിക്കുന്നത്. 149.5 സിസി എൻജിനുമായി എത്തുന്ന പള്‍സർ 150, 14 പി എസ് കരുത്തും 13.7 എൻ എം ടോർക്കും ഉത്പാദിപ്പിക്കും.
Related Articles
എഥർ കൊനാർക് ഇവി ഇന്ത്യയിലെത്തി ; ഒരു ലക്ഷം രൂപ മുതല്‍ സ്വന്തമാക്കാംവിപണിയിലെ ഏറ്റവും കരുത്തുറ്റ 125 സിസി ബൈക്ക് എന്ന വിശേഷണത്തോടെയെത്തുന്ന പള്‍സർ 125, 124.58 സിസി എൻജിനില്‍ 12 പി എസ് കരുത്തും 11 എൻ എം ടോർക്കും നല്‍കുന്നു. മികച്ച റൈഡിംഗ് സ്റ്റെബിലിറ്റിക്കായി ഡയമണ്ട് ടൈപ്പ് ഫ്രെയിമും നൈട്രജൻ ഗ്യാസ്-ചാർജ്ജ് ചെയ്ത പുതിയ മൊണോഷോക്ക് സസ്‌പെൻഷനും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ബൈക്കുകളിലും ഫൈവ്-സ്പീഡ് ഗിയർബോക്സാണ് നല്‍കിയിട്ടുള്ളത്.
ഗൂഗിള്‍ മാപ്‌സ് നാവിഗേഷൻ, കോള്‍-മെസ്സേജ് അലർട്ടുകള്‍, മ്യൂസിക് കണ്‍ട്രോള്‍ എന്നിവ പിന്തുണയ്ക്കുന്ന 5-ഇഞ്ച് ടി എഫ് ടി കണ്‍സോളാണ് മറ്റൊരു പ്രധാന ആകർഷണം. വാഹനത്തിന്റെ ആർ സി, ഇൻഷുറൻസ് തുടങ്ങിയ പ്രധാന രേഖകള്‍ ഡിജിറ്റലായി ഇതില്‍ സൂക്ഷിക്കാനും സാധിക്കും. റോഡ്, റെയിൻ, സ്പോർട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും തിരക്കേറിയ ട്രാഫിക്കില്‍ വാഹനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന ക്രാള്‍ ടെക്നോളജിയും ഈ വിഭാഗത്തില്‍ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ, കൂടുതല്‍ ഷാർപ്പായ ‘വുള്‍ഫ്-ഐ’ എല്‍ ഇ ഡി ഹെഡ്‌ലാമ്പും ഇന്ധനക്ഷമത കൂട്ടാൻ സഹായിക്കുന്ന ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ് സവിശേഷതയുള്ള ഐ എസ് ജി സാങ്കേതികവിദ്യയും ഈ പുതിയ പള്‍സർ മോഡലുകളുടെ പ്രത്യേകതകളാണ്.

