Dailyhunt
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - അവധിക്കാല ക്യാമ്പുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - അവധിക്കാല ക്യാമ്പുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

Kairali News 0 months ago

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏപ്രില്‍-മേയ് മാസങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ സംസ്ഥാനതല ക്യാമ്പുകളിലേക്ക് ഇപ്പോള്‍ രജിസ്റ്റർ ചെയ്യാം.

കഥ, കവിത, സയൻസ് എന്നിങ്ങനെ മൂന്നു വിഷയങ്ങളിലാണ് ക്യാമ്പുകള്‍. കോട്ടയം (കവിത), തൃശ്ശൂർ (ശാസ്ത്രം), കണ്ണൂർ (കഥ) ജില്ലകളിലാണ് ക്യാമ്പുകള്‍ നടക്കുക.

'ഇല്ലുമിനാറ്റി' ഹിറ്റാകുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ സുഷിന് സംശയമുണ്ടായിരുന്നു; ഹിറ്റ് പാട്ടുകളുടെ രഹസ്യം വെളിപ്പെടുത്തി വിനായക് ശശികുമാർ

മൂന്നു ദിവസമാണ് ക്യാമ്പുകളുടെ ദൈർഘ്യം. ഒരു ക്യാമ്പില്‍ 40 കുട്ടികള്‍ക്കാണ് പ്രവേശനം. https://ksicl.org വഴി ഏപ്രില്‍ 15 വരെ സൗജന്യമായി രജിസ്റ്റർ ചെയ്യാം. 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു പങ്കെടുക്കാം. 2025 ലെ തളിര് സ്‌കോളർഷിപ്പ് പരീക്ഷയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മുൻഗണന ലഭിക്കും. ക്യാമ്പുകളുടെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ക്ക്: 8547971483.

English summary : Registration is now open for various state-level camps organized by the Kerala State Children’s Literature Institute for school children in the months of April-May.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News