Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ബാസ്' സംവിധാനം സജീവമാക്കാൻ കമ്പനികള്‍ ; ഇലക്‌ട്രിക് കാറുകള്‍ക്ക് ലക്ഷങ്ങള്‍ വില കുറയും

'ബാസ്' സംവിധാനം സജീവമാക്കാൻ കമ്പനികള്‍ ; ഇലക്‌ട്രിക് കാറുകള്‍ക്ക് ലക്ഷങ്ങള്‍ വില കുറയും

Kairali News 1 day ago

ഇലക്‌ട്രിക് വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റത്തിന് കാരണമായ 'ബാസ്' (Battery as a Service) പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ മുൻനിര വാഹനനിർമ്മാതാക്കള്‍.

ഇതോടെ ഇലക്‌ട്രിക് വാഹനങ്ങളുടെ വിലയില്‍ ലക്ഷങ്ങളുടെ കുറവ് ഉണ്ടാകും.

ഇലക്‌ട്രിക് വാഹനങ്ങളുടെ ഉയർന്ന വിലയ്ക്ക് പ്രധാന കാരണം അതിന്റെ ബാറ്ററിയായിരുന്നു. ഈ ബാറ്ററികളുടെ തുക ഉപഭോക്താക്കളില്‍ നിന്നും തവണകളായി ഈടാക്കിക്കൊണ്ട് വാഹനത്തിന്റെ വിലയില്‍ കുറവ് വരുത്തുന്നതാണ് ബാസ് പദ്ധതി. ഇലക്‌ട്രിക് വാഹനങ്ങള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനായി എംജി മോട്ടോർസ് ആണ് ആദ്യമായി ഇത് നടപ്പിലാക്കിയത്. ഇപ്പോള്‍ കിയ, ഹ്യൂണ്ടായ്, ടാറ്റ തുടങ്ങിയവരും ബാസ് പദ്ധതി നടപ്പിലാക്കുകയാണ്.

ടാറ്റ മോട്ടോർ‌സ് തങ്ങളുടെ എല്ലാ ഇലക്‌ട്രിക് വാഹനങ്ങളിലും ബാസ് പദ്ധതി നടപ്പിലാക്കാൻ പോവുകയാണ്. ടിയാഗോ ഇവി, പഞ്ച് ഇവി എന്നിവയില്‍ നേരത്തെ തന്നെ ബാസ് സംവിധാനം കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ നെക്സോണ്‍ ഇവി, കർവ് ഇവി, സിയേറ ഇവി, ഹാരിയർ ഇവി എന്നിവയിലും ബാസ് നടപ്പിലാക്കാൻ ടാറ്റ മോട്ടോർസ് തീരുമാനിച്ചിരിക്കുകയാണ്.

 നിങ്ങളുടെ വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇൻഷുറൻസ് ക്ലെയിം നിരസിക്കാറുണ്ടോ?; എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

ബാസ് നടപ്പിലാക്കുന്നതോടെ ടാറ്റ ഹാരിയർ ഇവിയുടെ 65 കിലോവാട്ട് ബാറ്ററി പാക്ക് മോഡലിന് ഏകദേശം 7.30 ലക്ഷം രൂപയുടെ കുറവുണ്ടാകും. 21.79 ലക്ഷം രൂപയാണ് വാഹനത്തിന്റെ യഥാർത്ഥ വിലയെങ്കില്‍ ബാസ് പദ്ധതി അനുസരിച്ച്‌ 14.49 ലക്ഷം രൂപയായി കുറയും. സിയേറ ഇവിക്ക് 6.80 ലക്ഷം രൂപയുടെയും കർവ് ഇവിക്ക് 6.20 ലക്ഷം രൂപയുടെയും നെക്‌സോണ്‍ ഇവിക്ക് 5.35 ലക്ഷം രൂപയുടെയും കുറവ് സംഭവിക്കും. പഞ്ച് ഇവിക്ക് 3.20 ലക്ഷം രൂപയുടെയും ടിയാഗോ ഇവിക്ക് 2.30 ലക്ഷം രൂപയുടെയും കുറവുണ്ടാകും.

ബാസ് പദ്ധതിപ്രകാരമുള്ള വാഹനങ്ങളിലെ ബാറ്ററിയുടെ വാടകയും കമ്പനി തന്നെ ഈടാക്കാനാണ് ടാറ്റ തീരുമാനിച്ചിട്ടുള്ളത്. ഹാരിയർ ഇവിക്ക് കിലോമീറ്ററിന് 5.9 രൂപ, സിയേറ ഇവിക്ക് 5.5 രൂപ, കർവ് ഇവിക്ക് 5 രൂപ, നെക്‌സോണ്‍ ഇവിക്ക് 4.4 രൂപ, പഞ്ച് ഇവിക്കും ടിയാഗോ ഇവിക്കും 2.6 രൂപ വീതം എന്നിങ്ങനെയാണ് ബാറ്ററി വാടക ഈടാക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News