Dailyhunt
'ഭരണമാറ്റം വേണമെന്നൊന്നുമില്ല, ശബരിമലയെക്കുറിച്ച്‌ പറയാനില്ല'; ജി സുകുമാരൻ നായര്‍

'ഭരണമാറ്റം വേണമെന്നൊന്നുമില്ല, ശബരിമലയെക്കുറിച്ച്‌ പറയാനില്ല'; ജി സുകുമാരൻ നായര്‍

Kairali News 1 week ago

രണ മാറ്റം വേണമെന്നൊന്നുമില്ലെന്ന് പ്രതികരിച്ച്‌ എൻ എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. ജയിക്കുന്നവർ വരട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയെക്കുറിച്ച്‌ ഒന്നും പറയാനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സ്വർണക്കൊളളക്കാർ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള സാഹചര്യങ്ങള്‍ പഠിച്ച്‌ ഓരോ വോട്ടറും വോട്ട് ചെയ്യണമെന്നും ജനാധിപത്യം വിജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തില്‍ കുറ്റക്കാർ ശിക്ഷിക്കപ്പെടണം. കോടതിയും ഗവണ്‍മെന്റും അതിനെക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ചങ്ങനാശേരി വാഴപ്പള്ളി സെൻ്റ് തേരാസാസ് സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

Updating…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News