Dailyhunt
BIG BREAKING: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ കെ സുധാകരന്‍

BIG BREAKING: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ കെ സുധാകരന്‍

Kairali News 4 years ago

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ .നൂറിലധികം പേരുമായാണ് അങ്കമാലി പള്ളിക്കലറയില്‍ സുധാകരന്‍ പുഷ്പാര്‍ച്ചനക്ക് എത്തിയത് .കോണ്‍ഗ്രസ് എം എല്‍ എ മാരും സുധാകരനൊപ്പം ഉണ്ടായിരുന്നു.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ദിവസമായ ഞായറാഴ്ചയായിരുന്നു സംഭവം.വിമോചന സമര വെടിവയ്പിന്‍്റെ വാര്‍ഷിക ദിനാചരണമായിരുന്നു ചടങ്ങ്.

മാസ്കില്ലാതെയും സാമൂഹ്യ അകലം പാലിക്കാതെയും നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്ക് അമര്‍ത്തൂ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News