Dailyhunt
ബിജെപി അക്കൗണ്ട് എല്‍ഡിഎഫ് ഇരട്ട പൂട്ടിട്ടാണ് പൂട്ടിയിരിക്കുന്നത് ആ  പൂട്ട് പൊട്ടിക്കാനാകില്ല; വി ശിവൻകുട്ടി

ബിജെപി അക്കൗണ്ട് എല്‍ഡിഎഫ് ഇരട്ട പൂട്ടിട്ടാണ് പൂട്ടിയിരിക്കുന്നത് ആ പൂട്ട് പൊട്ടിക്കാനാകില്ല; വി ശിവൻകുട്ടി

Kairali News 1 week ago

ടതുമുന്നണി തെരഞ്ഞെടുപ്പില്‍ തോല്‍ക്കേണ്ട ഒരു സാഹചര്യവുമില്ല വിജയിക്കേണ്ട സാഹചര്യങ്ങള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്ന് വി ശിവൻകുട്ടി.

ബിജെപി അക്കൗണ്ട് എല്‍ഡിഎഫ് ഇരട്ട പൂട്ടിട്ടാണ് പൂട്ടിരിക്കുന്നത് ആ പൂട്ട് പൊട്ടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ എക്സിറ്റ് പോള്‍ ഫലങ്ങളോടും വി ശിവൻകുട്ടി പ്രതികരിച്ചു.
മൂന്നാം എല്‍ഡിഎഫ് സർക്കാർ സാക്ഷാത്കരിക്കപ്പടും. തോല്‍ക്കേണ്ട ഒരു കാര്യവുമില്ല ജയിക്കാനുള്ള കാര്യങ്ങളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

;'എക്സിറ്റ് പോള്‍ സർവ്വേഫലങ്ങള്‍ വിശകലനം ചെയ്ത് സമയം കളയേണ്ട, ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാകും'; കെ ടി കുഞ്ഞിക്കണ്ണൻ

കോണ്‍ഗ്രസിനെ പോലെ നാലഞ്ച് മുഖ്യമന്ത്രിമാരെ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. സിപിഐഎമ്മിന്റെ രീതിയനുസരിച്ച്‌ പിണറായി വിജയൻ വീണ്ടും നയിക്കും. ബിജെപി അക്കൗണ്ട് ഇരട്ട പൂട്ട് ഇട്ട് പൂട്ടിയിരിക്കുകയാണ് അത് തുറക്കാൻ ആകില്ല. വി.ഡി സതീശൻ ബി ജെ പി- ആർ എസ് എസിൻ്റെ സ്വന്തം ആളാണെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

പിണറായി വിജയൻ്റെ ചരിത്രത്തോട് ഒപ്പം ഓടിയെത്താൻ ഇവർക്ക് കഴിയില്ല. പ്രതിപക്ഷനേതാവ് എന്ന നിലയ്ക്കാണ് ബഹുമാനം നേടേണ്ടത്
അല്ലാതെ ഞാൻ എല്ലാത്തിനും അതീതനാണ് എന്ന ഭാവം പാടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News