Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബിജെപിയില്‍ ചീഞ്ഞ് നാറി തെരഞ്ഞെടുപ്പ് സാമ്പത്തിക ക്രമക്കേട്; നടന്നത് കോടികളുടെ തട്ടിപ്പെന്ന് സൂചന

ബിജെപിയില്‍ ചീഞ്ഞ് നാറി തെരഞ്ഞെടുപ്പ് സാമ്പത്തിക ക്രമക്കേട്; നടന്നത് കോടികളുടെ തട്ടിപ്പെന്ന് സൂചന

Kairali News 1 week ago

ബിജെപിയില്‍ ചീഞ്ഞ് നാറി തെരഞ്ഞെടുപ്പ് സാമ്പത്തിക ക്രമക്കേട്. നടന്നത് കോടികളുടെ തട്ടിപ്പാണെന്ന് സൂചന. 12 കോടിയുടെ ക്രമക്കേട് നടന്നതായാണ് പാർട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു.

ട്വന്റി-20 സ്ഥാനാർഥികള്‍ക്ക് നല്‍കിയ ഫണ്ടിലും വെട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. ബിജെപി സംസ്ഥാന അധ്യക്ഷനുമായി അടുപ്പമുള്ള തീവ്ര ഹിന്ദുത്വ നേതാവ് ട്വന്റി-20 സ്ഥാനാർഥികളെ സ്പോണ്‍സർ ചെയ്തതായും ആരോപണം ഉയരുന്നുണ്ട്. അമ്മയില്‍ സെലിബ്രിറ്റികള്‍ക്ക് വേണ്ടി ഇയാള്‍ ഇടപെടല്‍ നടത്തിയെന്നും അമ്മയുടെ തലപ്പത്തിരുന്ന വ്യക്തി സ്ഥാനാർത്ഥികളെ നല്‍കിയെന്നും ആരോപണം. ഇരിക്കൂറിലെ ട്വന്റി- 20 സ്ഥാനാർഥി ഇയാളുടെ നോമിനിയാണെന്നും വിമർശനം.

: കള്ളാടി ദുരന്തത്തില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

അതേസമയം, ആരോപണ വിധേയരുടെ ഇടപാടുകള്‍ പരിശോധിക്കാനും നിർദ്ദേശമുണ്ട്. ആരോപണ വിധേയർ വായ്പകള്‍ അടച്ചു തീർത്തതായും ഇതേ കാലയളവില്‍ പുതിയ വാഹനങ്ങള്‍ ഇറക്കിയതായും കണ്ടെത്തല്‍.

സോഷ്യല്‍ മീഡിയ ടീമും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി ആരോപണം ഉയരുന്നു. ചെയ്യാത്ത പിആറിന് പണം പറ്റിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News