Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചാമ്പ്യൻസ് ലീഗ് ഫുട്‌ബോള്‍: കളിക്കളത്തിലെ രാജക്കന്മാര്‍ അല്പമൊന്ന് വിയര്‍ക്കും പിഎസ്ജിക്കും ആഴ്‌സണലിനും ആദ്യ റൗണ്ടില്‍ മികച്ച എതിരാളികള്‍

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോള്‍: കളിക്കളത്തിലെ രാജക്കന്മാര്‍ അല്പമൊന്ന് വിയര്‍ക്കും പിഎസ്ജിക്കും ആഴ്‌സണലിനും ആദ്യ റൗണ്ടില്‍ മികച്ച എതിരാളികള്‍

Kairali News 1 week ago

ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ പ്രമുഖ ടീമുകളുടെ ആരാധകർ ഇപ്രാവശ്യം കുറച്ച്‌ ടെൻഷനിലാണ്.

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോള്‍ ചാമ്പ്യൻമാരായ പി എസ്ജി ക്കും റണ്ണറപ്പായ ആഴ്‌സനലിനും ആദ്യറൗണ്ടില്‍ തന്നെ ബുദ്ധിമുട്ടുകളെ അതിജീവിക്കേണ്ടി വരും.

ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിക്ക് ബാഴ്‌സലോണ, മാഞ്ചെസ്റ്റർ സിറ്റി, ആസ്റ്റണ്‍ വില്ല എന്നീ വമ്പൻ ടീമുകള്‍ ആദ്യറൗണ്ടില്‍ എതിരാളികളായെത്തും. ഇതോടെ പി എസ് ജി യുടെ മത്സരങ്ങള്‍ കൂടുതല്‍ ആവേശകരവും ആകാംഷാജനകവുമായി മാറും. ആഴ്‌സനലിന് റയല്‍ മഡ്രിഡ്, ബയേണ്‍ മ്യൂണിക്, ബൊറൂസ്സിയ ഡോർട്മുണ്‍ഡ്, നാപ്പോളി എന്നീ കരുത്തർ എതിരാളികളായുണ്ട്. ഓരോ ടീമിനും എട്ട് മത്സരങ്ങളാണുള്ളത്.

Related Articles ബ്രാഡ്‌ലി ബാർകോള ലിവർപൂളിലേക്ക്

ഇതോടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ തന്നെ ശക്തമാകും എന്ന തരത്തിലാണ് വാർത്തകള്‍. ലിവർപൂളിന് അത്‌ലറ്റിക്കോ മഡ്രിഡ്, ഇന്റർമിലാൻ ടീമുകളും ബയേണിന് മാഞ്ചെസ്റ്റർ യുണൈറ്റഡും വെല്ലുവിളിയാകും.

PSG and Arsenal face tough challenges in the Champions League league phase, with Barcelona, Manchester City, Real Madrid, Bayern Munich and other European giants among their opponents.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News