Dailyhunt
ചെക്ക് മടങ്ങാൻ എന്തൊക്കെയാണ് കാരണം? ഇതറിയാതെ ചെക്ക് കൊടുത്താല്‍ പിഴയോ അഴിയോ ഉറപ്പ്

ചെക്ക് മടങ്ങാൻ എന്തൊക്കെയാണ് കാരണം? ഇതറിയാതെ ചെക്ക് കൊടുത്താല്‍ പിഴയോ അഴിയോ ഉറപ്പ്

Kairali News 1 week ago

പേയ്മെൻ്റുകള്‍ക്ക് ചെക്കുപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ചെക്കുകള്‍ മടങ്ങുന്നത് ചെറിയ ഒരു കുറ്റമാണെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്.

ചെക്കുകള്‍ മടങ്ങുക അല്ലെങ്കില്‍ ബൗണ്‍സാകുകയെന്നത്. അങ്ങേയറ്റം ഗുരുതരമായ വീഴ്ചയാണ്. നോട്ടീസുകള്‍ ലഭിക്കുന്നതു മുതല്‍ തടവു ശിക്ഷവരെ ലഭിക്കാവുന്ന ഗുരുതര നിയമലംഘനമാണ് ഇത്. 1881, സെക്ഷൻ 138 പ്രകാരമാണ് ചെക്ക് ബൗണ്‍സ് എന്നത് ഒരു ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കുന്നത്.

ചെക്ക് ബൗണ്‍സാകാനുള്ള കാരണങ്ങള്‍

ചെക്ക് ഇഷ്യു ചെയ്ത വ്യക്തിയുടെ അകൗണ്ടില്‍ പണമില്ലാതിരിക്കുക, ചെക്ക് ക്ലിയർ ചെയ്യുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യുക, വാലിഡ് ആയ കാരണമില്ലാതെ പേയ്മെന്റ് അവസാനിപ്പിക്കുക, ഒപ്പ് പൊരുത്തപ്പെടാതിരിക്കുക, സാങ്കേതികമായ പ്രശ്നങ്ങള്‍ ഇവയെല്ലാം ചെക്ക് മടങ്ങുന്നതിനും അത് നിയമപരമായ മറ്റ് ഘട്ടങ്ങളിലേക്ക് കടക്കുന്നതിനും കാരണമാണ്. ഓർക്കുക ഇത് ചെക്ക് ബൗണ്‍സാകുന്നതിനും സെക്ഷൻ പ്രകാരം ശിക്ഷ ലഭിക്കുന്നതിനുമുള്ള ചില കാരണങ്ങള്‍ മാത്രമാണ്. ഇത് കൂടാതേയും ബൗണ്‍സാകാൻ കാരണങ്ങളുണ്ട്.

ചെക്ക് നല്‍കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

  • ബാങ്ക് അകൗണ്ടില്‍ ആവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പു വരുത്തുക
  • ബാങ്ക് അക്കൗണ്ട്, ചെക്ക് ക്ലിയറൻസ് സ്റ്റാറ്റസ് തുടങ്ങിയവ ട്രാക്ക് ചെയ്യുക
  • ബ്ലാങ്ക് ചെക്ക്, പോസ്റ്റ് ഡേറ്റഡ് ചെക്ക് എന്നിവ നല്‍കുന്നത് ഒഴിവാക്കുക
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News