Thursday, 26 Nov, 4.55 pm Kairali News

പ്രധാന വാര്‍ത്തകള്‍
ചെങ്കടലിലെ സൗദി കാര്‍ഗോ ടെര്‍മിനലില്‍ ഹൂതി ഭീകരാക്രമണ ശ്രമം തകര്‍ത്തതായി അറബ് സഖ്യ സേന

ചെങ്കടലിലെ സൗദി കാര്‍ഗോ ടെര്‍മിനലില്‍ ഹൂതി ഭീകരാക്രമണ ശ്രമം തകര്‍ത്തതായി അറബ് സഖ്യ സേന. ആയുധങ്ങള്‍ നിറച്ച ബോട്ടുകളുപയോഗിച്ച്‌ സ്‌ഫോടനം നടത്താനുള്ള ശ്രമമാണ് തകര്‍ത്തത്. ഹൂതി ആയുധ ബോട്ടുകള്‍ തകര്‍ക്കുന്നതിനിടെ തുറമുഖത്തെത്തിയ ഗ്രീക്ക് വാണിജ്യ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതായും അറബ് സഖ്യ സേന അറിയിച്ചു.

ജിദ്ദയിലെ സൗദി അരാംകോയില്‍ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ പ്രതികാരമായി യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ അതിശക്തമായ തിരിച്ചടി സഖ്യ സേന നടത്തിയതിന്റെ പിന്നാലെയാണ് ഈ ആക്രമണം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kairali News
Top