Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെറുപ്പം മുതല്‍ പൃഥ്വിരാജിന്റെ വലിയൊരു ആരാധിക, സെറ്റില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം ഇന്നും ഓര്‍ക്കുന്നു: മീനാക്ഷി അനൂപ്

ചെറുപ്പം മുതല്‍ പൃഥ്വിരാജിന്റെ വലിയൊരു ആരാധിക, സെറ്റില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം ഇന്നും ഓര്‍ക്കുന്നു: മീനാക്ഷി അനൂപ്

Kairali News 2 weeks ago

ചെറുപ്പം മുതല്‍ താൻ പൃഥ്വിരാജിന്റെ വലിയൊരു ആരാധികയാണെന്ന് നടി മീനാക്ഷി അനൂപ്. കൈരളി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മീനാക്ഷി ഇഷ്ടം തുറന്നുപറഞ്ഞത്.

താൻ അഭിനയിക്കുന്ന സിനിമയില്‍ പൃഥ്വിരാജ് ഉണ്ടെന്ന് മറ്റുള്ളവർ പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചില്ല. തന്നെ പറ്റിക്കാൻ പറയുകയാണെന്നാണ് കരുതിയതെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി.

താൻ അത്രയധികം ആരാധിക്കുന്ന ഒരാളോടൊപ്പമാണ് അഭിനയിക്കാൻ പോകുന്നതെന്ന് പറഞ്ഞപ്പോള്‍ അത് സമ്മതിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. എന്നാല്‍ സെറ്റില്‍ പെട്ടെന്ന് അദ്ദേഹത്തെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം ഇന്നും ഓർക്കുന്നുണ്ടെന്നും താരം കൂട്ടിചേർത്തു. മറ്റ് താരങ്ങളെയും വ്യക്തിപരമായി ഇഷ്ടമാണെങ്കിലും പൃഥ്വിരാജിനെ കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം മറ്റെവിടെ നിന്നും ലഭിക്കില്ലെന്നും മീനാക്ഷി പറഞ്ഞു. ഇപ്പോള്‍ അദ്ദേഹവുമായി പരിചയപ്പെടാനും നന്നായി സംസാരിക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിലും കാണുമ്പോള്‍ എല്ലാം പുതിയ ആളെ കാണുന്നതുപോലെയുള്ള എക്സൈറ്റ്മെന്റാണ് ഉണ്ടാകാറുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.

; ചുറ്റുപാടുകളെപ്പറ്റി ധാരണയുണ്ട്, അതുകൊണ്ടാണ് പ്രതികരിക്കുന്നത്; ഇന്റലക്ച്വല്‍ ആകാൻ വേണ്ടി ഒന്നും ചെയ്യാറില്ല: മീനാക്ഷി

ഇന്റർവ്യൂകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ വായിക്കാൻ തനിക്ക് ഇഷ്ടമാണെന്നും അവയെല്ലാം ഒരു രസകരമായ രീതിയിലാണ് താൻ എടുക്കാറുള്ളതെന്നും താരം പറഞ്ഞു. സെറ്റില്‍ പോയതും അഭിനയിച്ചതുമെല്ലാം തനിക്ക് തികച്ചും വ്യത്യസ്തവും ആവേശം നിറഞ്ഞതുമായ ഒരു അനുഭവമായിരുന്നുവെന്നും മീനാക്ഷി കൂട്ടിചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News