കോണ്‍ഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി സിജെപി. ചില സ്വയംപ്രഖ്യാപിത ലിബറലുകള്‍ കോമാളികളാകുന്നുവെന്നും സിജെപി വക്താക്കള്‍ വ്യക്തമാക്കി.
‘എക്സി’ല്‍മാത്രം പ്രവർത്തിക്കുന്നവർ രാജ്യത്തെ ജനാധിപത്യത്തിന്റെ സംരക്ഷകർ തങ്ങളാണെന്ന് കരുതുന്നുവെന്നും സിജെപി വിമർശനം
ഇന്ത്യയെ സംരക്ഷിക്കാനുള്ള കുത്തക ഒരു പാർട്ടിക്ക് മാത്രമാണെന്ന് വിശ്വസിക്കുന്നു. വിഭജിച്ച് നേട്ടം ഉണ്ടാക്കാൻ ശ്രമിക്കാതെ യുവതലമുറയെ പിന്തുണക്കണമെന്നും സിജെപി വ്യക്തമാക്കി. കോക്രോച്ച് ജനത പാർട്ടി പ്രവർത്തങ്ങളെ തരം താഴ്ത്തിയുള്ള ആക്ഷേപം കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടില്‍ നിന്ന് പ്രചരിച്ചതോടെയാണ് വിമർശനവുമായി സിജെപി വക്താക്കള്‍ രംഗത്ത് വന്നത്.
രണ്ടാം ദിനവും ജന്തർമന്തർ കലുഷിതം; എസ്‌എഫ്‌ഐ- ഡിവൈഎഫ്‌ഐ സംയുക്ത മാർച്ച് ഒക്ടോബർ പത്തിന്അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധം ശക്തമാക്കുകയാണ് ഡിവൈഎഫ്‌ഐയും എസ്‌എഫ്‌ഐയും. ഒക്ടോബർ 9ന് രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഒക്ടോബർ പത്തിന് ജന്തർ മന്തറിലേക്ക് മാർച്ച് സംഘടിപ്പിക്കും. പുരോഗമന-ജനാധിപത്യ വിദ്യാർത്ഥി-യുവജന സംഘടനകളുമായി ഒത്തുചേർന്നു കൊണ്ട് പ്രതിഷേധിക്കുമെന്ന് എ എ റഹീം എം പി പറഞ്ഞു
സി ജെ പി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച എസ് എഫ് ഐ ക്കും ഡി വൈ എഫ് ഐ ക്കും സി ജെ പി വക്താവ് അശുതോഷ് റാങ്ക നന്ദി പറഞ്ഞു. അതേസമയം തുടർച്ചയായ രണ്ടാം ദിവസവും ജന്തർ മന്ദിരില്‍ പ്രതിഷേധം ഇരമ്പി. ഐസ, എഐഎസ്‌എഫ്,മറ്റ് പൗരസഘടനകള്‍ എന്നിവർ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞതോടെ ജന്തർ മന്തിർ പരിസരം സംഘർഷഭരിതമായി. ബാരിക്കേഡ് മറികടന്ന് മുന്നേറാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പൊലിസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

