Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം?  വനിതാ സുഹൃത്തിന്റെ ബന്ധുക്കള്‍ കസ്റ്റഡിയില്‍

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം? വനിതാ സുഹൃത്തിന്റെ ബന്ധുക്കള്‍ കസ്റ്റഡിയില്‍

Kairali News 2 months ago

ത്തനംതിട്ട ചിറ്റാറില്‍ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന സംശയവുമായി കുടുംബം രംഗത്ത്. ചിറ്റാർ സ്വദേശിയായ 35 കാരൻ സന്ദീപിന്റെ മരണത്തിലാണ് ദുരൂഹതയേറുന്നത്.

സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ കുഴിയില്‍ സന്ദീപിനെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

'കെപിസിസിയുടെ പഠന കേന്ദ്രത്തില്‍ ബിജെപി പഠനശിബിരം'; സർക്കാരിനെ മാത്രമല്ല'; പാർട്ടിയേയും സംഘപരിവാറിന്‌ അടിയറ വെയ്ക്കുകയാണ്‌ കോണ്‍ഗ്രസെന്ന് വി കെ സനോജ്

അതേസമയം മൂന്നുപേർ നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ ആണ്. സന്ദീപിന്റെ വനിതാ സുഹൃത്തിന്റെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്. യുവാവിന്റെ പോസ്റ്റുമോർട്ടത്തിന് ശേഷമാകും ഇവരുടെ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് നീങ്ങുക.

Three people have been taken into police custody in connection with the death of 35-year-old Sandeep from Chittar, Pathanamthitta. The family of Sandeep has raised suspicions of murder.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News