Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചോദ്യങ്ങള്‍ക്ക്  മറുപടി പറയാനുള്ള സാമാന്യ മര്യാദ എങ്കിലും ഭരണപക്ഷം കാണിക്കണം എന്ന്  വി.കെ. സനോജ്

ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള സാമാന്യ മര്യാദ എങ്കിലും ഭരണപക്ഷം കാണിക്കണം എന്ന് വി.കെ. സനോജ്

Kairali News 4 months ago

നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയും ഭരണപക്ഷവും ഒഴിഞ്ഞുമാറുകയാണെന്ന് വി.കെ.

സനോജ് എംഎല്‍എ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യത്തോട് മറുപടി പറയാനുള്ള സാമാന്യ മര്യാദ എങ്കിലും ഭരണപക്ഷം കാണിക്കണം എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നികുതി ഭീകരതയാണ് എന്ന് കഴിഞ്ഞ പത്ത്വർഷംപ്രതിപക്ഷ കസേരയില്‍ ഇരുന്നു ആരോപിച്ച യുഡിഎഫ് ഇപ്പോള്‍ നികുതി ഒഴിവാക്കാൻ തയ്യാറാകുമോ എന്ന് സനോജ് ചോദിച്ചു. ഇന്ധന വില കുതിച്ച്‌ ഉയരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ നികുതി ഭാരം ഒഴിവാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. എന്നാല്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നുമാണെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥ വി ഡി സതീശനായി മുഖ്യമന്ത്രി മാറുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

: അഖിലേന്ത്യാ പരീക്ഷകളിലെ ക്രമക്കേടുകള്‍ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് ജി.ആർ. അനില്‍

അതേസമയം, ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിയമപരമായി സ്വീകരിക്കാവുന്ന എല്ലാ നടപടികളും പരിശോധിച്ചു വരികയാണെന്ന് സനോജ് വ്യക്തമാക്കി. വിഷയത്തില്‍ ലോകായുക്തയെ സമീപിക്കുമെന്നും, കേസ് ശക്തമായി മുന്നോട്ടു കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

V.K. Sanoj says the ruling party should at least show the common courtesy of answering questions.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News