Dailyhunt
ചൂട് കാരണം അഞ്ച് ലിറ്റര്‍ വെള്ളം കുടിച്ചു, അവസാനം അത്യാഹിത വിഭാഗത്തില്‍; കാരണമറിയേണ്ടേ.

ചൂട് കാരണം അഞ്ച് ലിറ്റര്‍ വെള്ളം കുടിച്ചു, അവസാനം അത്യാഹിത വിഭാഗത്തില്‍; കാരണമറിയേണ്ടേ.

Kairali News 1 week ago

ചൂട് കാരണം ധാരളം വെള്ളം കുടിക്കുന്നവരായിരിക്കും നമ്മളെല്ലാം. എന്നാല്‍ വെള്ളം കുടിക്കുന്നതും, വെള്ളം കുടിക്കാതിരിക്കുന്നതും രണ്ടും പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് അറിയാമോ?

എന്നാല്‍ അത്തരത്തില്‍ ഒരു സംഭവമുണ്ടായി. ഉത്തരേന്ത്യയില്‍ മാർക്കറ്റിങ് എക്സിക്യൂട്ടീവായ യുവാവ് തൻ്റെ ഒരു ദിവസത്തില്‍ ഭൂരിഭാഗം സമയവും ബൈക്കില്‍ ജോലി ആവശ്യങ്ങള്‍ക്കായി നെട്ടോട്ടമോടുകയാണ് പതിവ്. ചൂട് കാരണം ധാരാളം വെള്ളം കുടിച്ചു, അയാളുടെ ശരീരത്തിന് വേണ്ടുന്നതിലും കൂടുതല്‍.

എന്നാല്‍ വെള്ളം മാത്രമേ അയാള്‍ കുടിച്ചിരുന്നുള്ളു. ഭക്ഷണം കഴിക്കാൻ അയാള്‍ തയ്യാറായില്ല. അത് വലിയ അപകടത്തിലേക്കാണ് ആ ഇരുപത്തിയഞ്ചുകാരനെ എത്തിച്ചത്. ജോലിക്കിടയില്‍ ഭക്ഷണം അയാള്‍ ഒഴിവാക്കി വെള്ളം മാത്രം കുടിച്ചു. എന്നാല്‍ വൈകുന്നേരമായപ്പോഴേക്കും പതിവില്ലാത്ത ക്ഷീണം അനുഭവപ്പെടുകയും പരസ്പര വിരുദ്ധമായി കാര്യങ്ങള്‍ പറയുകയും ചെയ്തു.

സ്ട്രെസ് കൂടുമ്പോള്‍ ശരീരം തടിച്ചു പൊന്തുന്നുണ്ടോ; ഈ ലക്ഷണങ്ങള്‍ നിസാരമല്ല

ആശുപത്രിയിലെത്തിച്ച്‌ പരിശോധിച്ചപ്പോള്‍ സോഡിയം ലെവല്‍ താഴ്ന്നിരിക്കുന്നു. ‘അക്യൂട്ട് ഹൈപ്പോനാട്രീമിയ’ആണ് ബാധിച്ചിരിക്കുന്നതെന്ന് ഡോക്ടർ പറഞ്ഞു. അമിതമായ വിയർപ്പിലൂടെ ശരീരത്തിലെ ഉപ്പ് നഷ്ടപ്പെട്ടതും ഇലക്‌ട്രോ ലൈറ്റുകളില്ലാതായതും ഒപ്പം അമിതമായി വെള്ളം കുടിച്ചതുമാണ് ഇയാള്‍ക്ക് ‘അക്യൂട്ട് ഹൈപ്പോനാട്രീമിയ’ ബാധിക്കാൻ ഇടയാക്കിയത്. വെള്ളം കുടിക്കുന്നതിനോടൊപ്പം ഒ ആർ എസ്, ഇളനീര്, പഴങ്ങള്‍ തുടങ്ങിയവയും ഉപയോഗിക്കേണ്ടുന്നത് അത്യാവശ്യമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News