Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചുമ്മാ ഓടി നടപ്പല്ല. ഒരു ലോകകപ്പില്‍ നിന്ന് റഫറിക്ക് ലഭിക്കുന്നത് കോടികള്‍; വരുമാനമറിയാം

ചുമ്മാ ഓടി നടപ്പല്ല. ഒരു ലോകകപ്പില്‍ നിന്ന് റഫറിക്ക് ലഭിക്കുന്നത് കോടികള്‍; വരുമാനമറിയാം

Kairali News 4 months ago

മൈതാനത്ത് ഓടി നടക്കുന്ന റഫറിയെക്കണ്ട് പലപ്പോഴും പലരും കൗതുകത്തോടെ നോക്കിയിട്ടുണ്ടാകും. തൊണ്ണൂറോ അതില്‍ കൂടുതലോ സമയം നീണ്ട് നില്‍ക്കുന്ന മത്സരത്തില്‍ നിർത്താതെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓടുന്ന റഫറി നിസ്സാരക്കാരല്ല.

ഒരു മത്സരം നിയന്ത്രിക്കാൻ മാത്രമായി റഫറി വാങ്ങുന്നത് ലക്ഷങ്ങളാണ്. ലോകകപ്പ് കഴിയുമ്പോഴേക്കും കോടികളുടെ വരുമാനം ഒരു മികച്ച റഫറി നേടിയിരിക്കും. ഫിഫ ലോകകപ്പിലെ ഗ്രൂുപ്പ് ഘട്ടത്തിലെ ഒരു മത്സരത്തിന് ഏകദേശം 2.85 ലക്ഷം രൂപയും നോക്കൗട്ട് ഘട്ടത്തില്‍ 9.5 ലക്ഷം രൂപയും വരെയാണ് റഫറിക്ക് വരുമാനമായി ലഭിക്കാറുള്ളത്. ഈ കണക്കുകള്‍ പ്രകാരം ഒരു ഫിഫ വേള്‍ഡ് കപ്പില്‍ മാത്രം ഒരു റഫറി നേടുന്നത് 2.85 കോടി രൂപവരെയാണ്.

79 മിനിറ്റ് അർജന്റീനയെ പൂട്ടി! ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച്‌ ഈജിപ്ത്, തോറ്റിട്ടും അവർ ഹീറോകള്‍ തന്നെ

ഇതില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഫിഫയല്ല ഈ റഫറിമാരെയൊന്നും കണ്ടെത്തുന്നത്. ഓരോ രാജ്യത്തേയും ഫുട്ബോള്‍ അസോസിയേഷനുകളാണ് മികച്ച റഫറിമാരുടെ പട്ടിക നല്‍കുകയും നിർദ്ദേശിക്കുകയും ചെയ്യുന്നത്. വെറുതെ കളിയല്ലാതെ വിദ്യാഭ്യാസ യോഗ്യതയും പ്രാവിണ്യവും ആവശ്യമുള്ള ഈ മേഖല നല്ലൊരി കരിയർ ഓപ്ഷൻ കൂടിയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News