ഹൃദു ഹാറൂൺ നായകനാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'ടെക്സാസ് ടൈഗറി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ടൈഗേറിയൻസ് റോർ' എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
തകർപ്പൻ ഡാൻസും അതിനൊത്ത താളവുംകൊണ്ട് ഗാനം ശ്രദ്ധനേടുകയാണ്.
കാൻ പുരസ്കാരം നേടിയ “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, കൂടാതെ മുറ, ഡ്യൂഡ്, തഗ്സ് ” എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്ഷിച്ച ഹൃദു ഹറൂണിന്റെ പുതിയ സിനിമയ്ക്കായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. സെൽവ കുമാർ തിരുമാരൻ ആണ് ടെക്സാസ് ടൈഗർ സിനിമ സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും.
ASLO READ: 200 കോടി ക്ലബിൽ കയറിയോ സൂര്യ ചിത്രം? ‘വിശ്വനാഥ് ആന്ഡ് സണ്സ്’ ഇതുവരെ എത്ര നേടി?
സെൽവ കുമാർ തിരുമാരന്റെ മുൻ ചിത്രമായ ‘ഫാമിലി പടം’ മികച്ച പ്രതികരണം നേടിയിരുന്നു. പ്രേക്ഷക – നിരൂപക പ്രശംസ ഒരുപോലെ ഏറ്റുവാങ്ങിയ ഈ ചിത്രം നർമ്മത്തിനും ഏറെ പ്രാധാന്യം നൽകിയാണ് ഒരുക്കിയത്. അതുകൊണ്ടുതന്നെ സെൽവ കുമാർ തിരുമാരന്റെ പുതിയ ചിത്രത്തിനായി സിനിമാപ്രേക്ഷകർ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്. യുകെ സ്ക്വാഡിന്റെ ബാനറിൽ ഫാമിലി പടത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് ‘ടെക്സാസ് ടൈഗറും’ നിർമിച്ചിരിക്കുന്നത്. സുജിത്ത്, ബാലാജി കുമാർ, പാർത്തി കുമാർ, സെൽവ കുമാർ തിരുമാരൻ എന്നിവരാണ് നിർമ്മാതാക്കൾ. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഈ വർഷം തന്നെ ‘ടെക്സാസ് ടൈഗർ’ തിയേറ്ററുകൾ കീഴടക്കാനെത്തും.

