Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടേക്ക് ഓഫിനും ലാൻഡിംഗിനും തൊട്ടുമുൻപ് വിമാനങ്ങളിലെ ലൈറ്റ് ഡ‍ിം ചെയ്യുന്നത് എന്തുകൊണ്ട്? ഇതുവരെ ശ്രദ്ധിക്കാതിരുന്ന കാര്യം

ടേക്ക് ഓഫിനും ലാൻഡിംഗിനും തൊട്ടുമുൻപ് വിമാനങ്ങളിലെ ലൈറ്റ് ഡ‍ിം ചെയ്യുന്നത് എന്തുകൊണ്ട്? ഇതുവരെ ശ്രദ്ധിക്കാതിരുന്ന കാര്യം

Kairali News 1 week ago

വിമാനയാത്ര എപ്പോഴും കൗതുകവും ഭയവും നിറഞ്ഞതാണ്. അതിനാല്‍ തന്നെ വിമാനത്തെക്കുറിച്ചുള്ള പല കാര്യങ്ങളും നാം വലിയ താല്‍പര്യത്തോടെയാണ് അറിയാൻ ശ്രമിക്കുന്നത്.

അത്തരത്തില്‍ ഇതുവരെ അധികമാരും ശ്രദ്ധിക്കാതെ പോയ കാര്യത്തെക്കുറിച്ച്‌ അറിഞ്ഞാലോ. ടേക്ക് ഓഫിനും ലാൻഡിംഗിനും തൊട്ടുമുൻപ് വിമാനത്തിലെ ലൈറ്റ് ഡിം ചെയ്യുന്നത് ഇതുവരെയെങ്കിലും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിന്റെ കാരണം അറിഞ്ഞാലോ. ശാന്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇത്തരത്തില്‍ ലൈറ്റ് ഡിം ചെയ്യുന്നതെന്ന് തെറ്റിദ്ധരിക്കേണ്ട. ഇതിനുപിന്നില്‍ ചില സുരക്ഷാ കാരണങ്ങളുണ്ട്.

ഇരുപതിനായിരം പേർക്ക് ഗോള്‍ഡൻ അവസരം; ഇൻഡിഗോയില്‍ ഫ്രീയായി യാത്ര ചെയ്യാം, പുതിയ ഓഫർ ഇങ്ങനെ

ഏറ്റവും വലിയ കാരണമെന്നത് യാത്രക്കാരുടെ കണ്ണുകള്‍ക്ക് കുറഞ്ഞ വെളിച്ച സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അനുവദിക്കുകയെന്നതാണ്. രാത്രിയില്‍ അടിയന്തര സാഹചര്യത്തില്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങേണ്ട ആവശ്യം വന്നാല്‍ അതിന് സഹായിക്കുന്നതാണ്. ക്യാബിനിലെ ലൈറ്റുകള്‍ മങ്ങുമ്പോള്‍, പ്രകാശിതമായ ഫ്ലോർ പാത്ത് ലൈറ്റിംഗും എക്സിറ്റ് അടയാളങ്ങളും കൂടുതല്‍ ദൃശ്യമാകും. ഇത് യാത്രക്കാർ പുറത്തിറങ്ങുന്ന സമയത്ത് എമർജൻസി എക്സിറ്റ് വേഗത്തില്‍ തിരിച്ചറിയാൻ സഹായിക്കും.

ക്യാബിനിലെ തിളക്കമുള്ള ലൈറ്റുകള്‍ ജനാലകളില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. ഇത് പുറത്തെ കാഴ്ചകള്‍ കാണുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. കുറഞ്ഞ വെളിച്ചം തിളക്കം കുറയ്ക്കുന്നു, ആവശ്യമെങ്കില്‍ യാത്രക്കാർക്കും ജീവനക്കാർക്കും പുറത്തെ കാഴ്ചകള്‍ നിരീക്ഷിക്കാനും സാധിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News