ടെലികോം രംഗത്ത് ജിയോ വീണ്ടും മത്സരത്തിനൊരുങ്ങുകയാണ്. അടുത്തിടെ ബിഎസ്‌എൻഎല്‍ ഒഴികെ മിക്ക ടെലികോം കമ്പനികളും അവരുടെ റീചാർജ് പ്ലാനുകളിലെ നിരക്ക് വർദ്ധിപ്പിച്ചിരുന്നു.
എന്നാല്‍ ജിയോ അവതരിപ്പിച്ച റീചാർജ് പ്ലാനുകള്‍ കൂടുതല്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു മാസത്തേക്ക് അണ്‍ലിമിറ്റഡും കോളും അത്യാവശ്യം ഡാറ്റയും നല്‍കുന്ന 200 രൂപയില്‍ കുറഞ്ഞ പ്ലാനുകളാണിത്. കുറഞ്ഞ നിരക്കിലുള്ള റീചാർജിംഗ് പ്ലാൻ തെരയുന്നവർക്ക് ജിയോയുടെ പ്ലാനുകള്‍ ഗുണം ചെയ്യും. സെക്കൻഡറി നമ്പറായി ജിയോ ഉപയോഗിക്കുന്നവർക്കും പുതിയ പ്ലാനുകള്‍ ഗുണം ചെയ്യും.
189 രൂപയുടെ അഫോഡബിള്‍ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസത്തെ പ്ലാനിനു കീഴില്‍ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അണ്‍ലിമിറ്റഡ് കോള്‍ ലഭ്യമാണ് ഇതിനോടൊപ്പം രണ്ട് ജിബി ഡാറ്റയും ലഭിക്കും. അത്യാവശ്യ കാര്യത്തിന് ഈ ഡാറ്റ ഉപയോഗിക്കാനാകും. ഇതിനോടൊപ്പം 300 എസ്‌എംഎസുകള്‍ അയയ്ക്കാനാകും. ജിയോ ടിവിയിലേക്കും ജിയോഎഐക്ലൗഡിലേക്കും ആക്‌സസ് ലഭ്യമാണ്. എന്നാല്‍ ഡാറ്റ തീർന്നാല്‍ അധിക ഡാറ്റയ്ക്കായി ബൂസ്റ്റർ പ്ലാനുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ജിയോയുടെ മറ്റ് റീചാർജിംഗ് പ്ലാനുകള്‍ ഏതെല്ലാമാണെന്ന് നോക്കാം.
195 രൂപയുടെ പ്ലാൻ
15 ജിബി ഹൈ-സ്പീഡ് ഡാറ്റ
90 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ
6.50 രൂപ ടോക്ക്‌ടൈം
എല്ലാം 30 ദിവസത്തേക്ക് സാധുവാണ്
ക്രിക്കറ്റ്, ഒടിടി ഉള്ളടക്കം എന്നിവ ധാരാളം സ്ട്രീം ചെയ്യുന്ന ആളുകള്‍ക്കായി ഇത് നിർമ്മിച്ചിരിക്കുന്നു.
149 രൂപയുടെ പ്ലാൻ
10 ജിബി ഡാറ്റ
90 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ
30 ദിവസത്തേക്ക് 4.97 രൂപ ടോക്ക്‌ടൈം
സ്ഥിരമായ OTT പ്രേക്ഷകർക്ക് വളരെ അനുയോജ്യമാണ്.

