ഇടുക്കിയില്‍ പെരിയാറ്റിലെ കയത്തില്‍ പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. നെടുകണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടില്‍ റെജിയുടെ മകൻ റോജി (17 ) ആണ് മരിച്ചത്.
ഇടുക്കി അയ്യപ്പൻകോവില്‍ തൂക്കുപാലത്തിന് സമീപം പെരിയാറ്റില്‍ ഇറങ്ങിയ റോജി കയത്തില്‍ മുങ്ങി പോകുകയായിരുന്നു.
അപകടവിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവില്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും
to be updated…

