ദില്ലിയില്‍ കെട്ടിടം തകർന്നുവീണ് മലയാളി മരിച്ചു. ദില്‍ഷാദ് ഗാർഡനടുത്തുള്ള താഹിർപുരിലാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി സതീശനാണ് മരിച്ചത്.
അപകടത്തില്‍ മറ്റ് നാലുപേർക്ക് പരുക്കേറ്റു. സതീശനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈകുന്നേരം 3.30 യോടെ നവീകരണ പ്രവർത്തനങ്ങള്‍ നടക്കുന്ന കെട്ടിടം തകർന്നു വീണാണ് അപകടം ഉണ്ടായത്. നിലവില്‍ ജീറ്റിബി ഹോസ്പിറ്റലില്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.
ഗ്യാനേഷ് കുമാറിന്റെ രാജി ; ദില്ലിയിലെ ഇടതുപക്ഷ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമംENGLISH SUMMARY: A Malayali man from Palakkad died after a building collapsed in Tahirpur near Dilshad Garden in Delhi. The deceased has been identified as Satheesh, a native of Palakkad. The accident occurred around 3:30 PM when a building undergoing renovation collapsed. Four others sustained injuries in the incident. Satheesh was rushed to a hospital but could not be saved.

