Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദില്ലിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി

ദില്ലിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി

Kairali News 4 months ago

ദില്ലിയില്‍ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. തിരുവനന്തപുരം പൂന്തുറ സ്വദേശിനി ആഫിയ അയ്യൂബിനെയാണ് കാണാതായത്.

23 വയസുകാരിയാണ്.

ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയാണ് കാണാതായ ആഫിയ അയ്യൂബ്. ജാമിയ മില്ലിയ ഇസ്ലാമിയയിലെ ഇന്റർനാഷണല്‍ റിലേഷൻസ് (വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്) രണ്ടാം വർഷ എംഎ വിദ്യാർഥിനിയാണ്. ഇന്നലെ രാത്രി ഏകദേശം 11:30 മുതലാണ് വിദ്യാർഥിനിയെ കാണാതായതെന്നാണ് പരാതി.

'വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തെ കുറിച്ചുള്ള വാർത്തകള്‍ ആദ്യം വന്നത് ദേശാഭിമാനിയില്‍ അല്ല'; മുഖ്യമന്ത്രി സംസാരിക്കുന്നത് വസ്തുതകള്‍ പരിശോധിക്കാതെയെന്ന് പി രാജീവ്

മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് ഓഖ്‌ല ഹെഡിലെ താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ ആഫിയയെ കുറിച്ച്‌ പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. ഫോണ്‍ മുറിയില്‍ ഉപേക്ഷിച്ചാണ് ആഫിയ പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥിനിയെ കുറിച്ച്‌ വിവരം ലഭിക്കുന്നവർ 7503703032 എന്ന നമ്പറില്‍ ഉടൻ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Afiya Ayyub, a 23-year-old Malayali student pursuing MA in International Relations at Jamia Millia Islamia, has gone missing in Delhi. Police have launched an investigation.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News