Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡ്രൈ ഫ്രൂട്ട്സ് ധാരാളം ക‍ഴിക്കുന്നത് അത്ര നല്ലതല്ല കേട്ടോ. പാര്‍ശ്വഫലങ്ങളുണ്ടാകാം; വിദഗ്ധര്‍ പറയുന്നത്

ഡ്രൈ ഫ്രൂട്ട്സ് ധാരാളം ക‍ഴിക്കുന്നത് അത്ര നല്ലതല്ല കേട്ടോ. പാര്‍ശ്വഫലങ്ങളുണ്ടാകാം; വിദഗ്ധര്‍ പറയുന്നത്

Kairali News 2 months ago

ഡ്രൈ ഫ്രൂട്ട്സ് ക‍ഴിക്കുന്നത് ഹെല്‍ത്തി സ്നാക്കായാണ് എല്ലാവരും കരുതുന്നത്. കൊണ്ടു നടക്കാനും പെട്ടെന്ന് ഊർജം ലഭിക്കാനും സഹായിക്കുന്നതിനാലാണ് എല്ലാവരും ധാരാ‍ളമായി ക‍ഴിക്കുന്നത്.

എന്നാല്‍ കൂടുതല്‍ ക‍ഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ‘അഡ്വാൻസസ് ഇൻ ന്യൂട്രീഷനി’ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ഡ്രൈ ഫ്രൂട്ട്സ് ഒരുപാട് ക‍ഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും, വണ്ണം കൂടാനും കാരണമാകുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്.

എന്തുകൊണ്ടാണ് ഡ്രൈ ഫ്രൂട്ട്സ് ഹെല്‍ത്തിയാകുന്നത് ?

ഹെല്‍ത്തി ഫാറ്റ്സ്, പ്രോട്ടീൻ, നാരുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമായി ഡ്രൈ ഫ്രൂട്ട്സില്‍ അടങ്ങിയിട്ടുണ്ട്.

വേനലില്‍ ഏറെ നേരം മുറിച്ചു വച്ച പഴങ്ങള്‍ കഴിക്കല്ലേ,അസുഖങ്ങള്‍ ഓടിയെത്തും

ഡ്രൈ ഫ്രൂട്ട്സ് ധാരാളമായി ക‍ഴിച്ചാലുള്ള അപകടങ്ങള്‍

ശരീരഭാരം വർധിക്കുന്നു

ഡ്രൈ ഫ്രൂട്ട്സില്‍ ധാരാളമായി കലോറി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കൂടുന്നതിന് കാരണമാകുന്നു.

ദഹന പ്രശ്നങ്ങള്‍

ഉയർന്ന തോതില്‍ നാരുകളുള്ളതിനാല്‍ ഗ്യാസ്ട്രബിള്‍, വയർ വീക്കം എന്നിവയുണ്ടാകുന്നു. കൂടുതല്‍ ക‍ഴിച്ച്‌ ശീലമില്ലാത്തവരാണെങ്കില്‍ വയറിളക്കം എന്നിവയുണ്ടാകുന്നതിനും കാരണമാകാം.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് വർധിക്കുന്നു

റെയ്സിൻസിലും ഈന്തപ്പ‍ഴത്തിലും സ്വാഭാവികമായി പഞ്ചസാരയുണ്ട്. കൂടുതല്‍ ക‍ഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അ‍ളവ് കൂടുന്നതിന് കാരണമാകുന്നു.

എത്ര ക‍ഴിക്കാം?

20 മുതല്‍ 30 ഗ്രാം വരെ ഒരു ദിവസം ക‍ഴിക്കാവുന്നതാണ്. വിവിധ ഡ്രൈ ഫ്രൂട്ടുകള്‍ മിക്സ് ചെയ്ത് ക‍ഴിക്കുന്നതാണ് നല്ലത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News