Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ സ്മാ‍ര്‍ട്ട് വാച്ച്‌ വാങ്ങിക്കല്ലേ.

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ സ്മാ‍ര്‍ട്ട് വാച്ച്‌ വാങ്ങിക്കല്ലേ.

Kairali News 3 days ago

ല തരത്തിലുള്ള സ്മാ‍ർട്ട് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നവരാണ് ഇന്ന് പലരും. അതില്‍ ഒന്നാണ് സ്മാ‍ർട്ട് വാച്ച്‌.

സ്മാ‍ർട്ട് വാച്ച്‌ ഉപയോഗിക്കാത്തവർ ഇന്ന് വളരെ കുറവാണ് എന്നു തന്നെ പറയാം. പുതിയ ഒരു സ്മാ‍ർട്ട് വാച്ച്‌ വാങ്ങിക്കാൻ പ്ലാൻ ചെയ്യുന്നവരുമുണ്ട്. ഹൃദയമിടിപ്പ്, ഓക്സിജന്റെ അളവ്, എത്ര സ്റ്റപ്പുകള്‍ നടന്നു തുടങ്ങിയ പല ആരോഗ്യപരമായ കാര്യങ്ങള്‍ ട്രാക്ക് ചെയ്യാനും സ്മാർട്ട് വാച്ച്‌ സഹായിക്കും. എന്നാല്‍, സ്മാർട്ട് വാച്ചുകള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?..

സ്മാ‍ർട്ട് വാച്ച്‌ വാങ്ങിക്കുമ്പോള്‍ അത് നിങ്ങളുടെ ഫോണില്‍ മികച്ച രീതിയില്‍ പ്രവർത്തിക്കുമെന്ന് ഉറപ്പുവരുത്തണം. ചിലത് ഐഫോണിലാണ് നല്ല രീതിയില്‍ പ്രവർത്തിക്കുക എങ്കില്‍ ചിലത് ആൻഡ്രോയിഡ് ഫോണിലായിരിക്കും പ്രവർത്തിക്കുക. നോട്ടിഫിക്കേഷനുകള്‍, ഫോണ്‍ കോളുകള്‍, ഹെല്‍ത്ത് ട്രാക്കിങ് തുടങ്ങിയ ഫീച്ചറുകള്‍ നിങ്ങളുടെ ഫോണില്‍ ലഭിക്കുന്നുണ്ടെന്ന് സ്മാർട്ട് വാച്ചുകള്‍ വാങ്ങുന്നതിനു മുമ്പേ ഉറപ്പുവരുത്തുക.

: ആപ്പ് തുറക്കാതെ വോയ്സ് നോട്ടും സ്റ്റാറ്റസും പങ്കിടാം; പുതിയ ഫീച്ചറുമായി വാട്സ്‌ആപ്പ് എത്തുന്നു

അടുത്തതായി ശ്രദ്ധിക്കേണ്ടത് സ്മാർട്ട് വാച്ചിന്റെ ബാറ്ററി ലൈഫാണ്. ചില സ്മാർട്ട് വാച്ചുകള്‍ ഇടയ്ക്കിടെ ചാർജ് ചെയ്യേണ്ടി വരും. എന്നാല്‍ ചിലതിന് ബാറ്ററി ലൈഫ് കൂടുതലായിരിക്കും. അപ്പോള്‍ തുടർച്ചയായി ചാർജ് ചെയ്യാൻ താത്പര്യമില്ലാത്തവരാണ് നിങ്ങളെങ്കില്‍ ബാറ്ററി ലൈഫ് കൂടുതലുള്ള സ്മാർട്ട് വാച്ച്‌ വാങ്ങിക്കുന്നതാണ് നല്ലത്.

ആളുകള്‍ സ്മാർട്ട് വാച്ചുകള്‍ വാങ്ങുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം ഫിറ്റ്നസ് ട്രാക്കിങ് ആണ്. മാർക്കറ്റിങ് മാത്രം വിശ്വസിച്ച്‌ അവർ പറയുന്നത് അതുപോലെ വാങ്ങിക്കരുത്. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ, ഉറക്കം, എത്ര ചുവടുകള്‍ എടുത്തു തുടങ്ങിയ ആരോഗ്യപരമായ കാര്യങ്ങള്‍ വാച്ചില്‍ കാണിക്കുന്നത് കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വാങ്ങുക.

ശ്രദ്ധിക്കേണ്ട മറ്റു രണ്ടുകാര്യങ്ങളാണ് ഡിസ്പ്ലേയും വാച്ചിന്റെ ബില്‍ഡ് ക്വാളിറ്റിയും. നിരവധി ഫീച്ചറുകള്‍ നല്‍കുന്ന ഒരുപാട് സ്മാർട്ട് വാച്ചുകള്‍ ഇന്ന് മാർക്കറ്റില്‍ ലഭ്യമാണ്. അതുകൊണ്ട് ഒരു സ്മാർട്ട് വാച്ച്‌ തെരഞ്ഞെടുക്കുമ്പോള്‍ ഇത്തരത്തില്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് പിന്നീട് വലിയ ഉപകാരമാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News