Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഈ മൂന്ന് കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കാം; ജീവിതശൈലീ രോഗങ്ങളെ നിസാരമായി കാണരുതേ

ഈ മൂന്ന് കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കാം; ജീവിതശൈലീ രോഗങ്ങളെ നിസാരമായി കാണരുതേ

Kairali News 1 week ago

മാറുന്ന ജീവിത രീതിക്കനുസരിച്ച്‌ ജീവിതശൈലീ രോഗങ്ങളും കൂടിവരികയാണ്. ഈ രോഗങ്ങള്‍ എങ്ങനെ തടയാം? എങ്ങനെ മുക്തി നേടാമെന്ന സംശയം പലർക്കും ഉണ്ടാകും.

ഇതുമായി ബന്ധപ്പെട്ട് കൈരളി ന്യൂസിലെ ഹലോ ഡോക്ടർ പരിപാടിയിലൂടെ കൊല്ലം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലായ ഇന്ദു പി എസ് നിരവധി പരിഹാരങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്.

മലയാളികളില്‍ ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നതിന്റെ നിരക്ക് വളരെ കൂടുതലാണ്. ഏറ്റവും കൂടുതല്‍ മരണം ഉണ്ടാകുന്നത് ഹൃദ്രോഗവുമായി ബന്ധപ്പെട്ടാണ്. ഏറ്റവും കൂടുതല്‍ പേരിലും അമിതവണ്ണം കാണുന്നു. നഗരപ്രദേശങ്ങളില്‍ 50 മുതല്‍ 60 ശതമാനം വരെ അമിതവണ്ണം സ്ത്രീകളിലാണുള്ളത്. അമിത രക്തസമ്മർദവും മറ്റൊരു പ്രശ്നമാണ്. ഇത് നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. മുതിർന്നവരില്‍ 25 ശതമാനം ആളുകള്‍ക്കും പ്രമേഹവും ഉണ്ട്. ഇവയൊന്നും ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാൻ സാധിക്കുന്നതല്ല. വ്യക്തിപരമായും സാമൂഹികപരമായും ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാൻ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

മൂന്നാം ലിംഗം: ഒരു രോഗമല്ല, നമ്മള്‍ മനസിലാക്കാൻ വൈകിയ മനുഷ്യജീവിതങ്ങള്‍; ഒരു ഡോക്ടറുടെ കാഴ്ചപ്പാടിലൂടെ!

എങ്ങനെ രക്ഷനേടാം?

ആദ്യകാലങ്ങളില്‍ മുതിർന്നവരിലാണ് ജീവിതശൈലീ രോഗങ്ങള്‍ കാണപ്പെട്ടിരുന്നത്. ഭക്ഷണവും വ്യായാമവും ഇതില്‍ പ്രധാനപ്പെട്ട ഘടകമാണ്. പുകവലി, മദ്യത്തിന്റെ അമിത ഉപയോഗം, ഭക്ഷണരീതി, വ്യായാമം, ഉറക്കം (7 മുതല്‍ 8 മണിക്കൂ‍ർ) എന്നിവയും ജീവിതശൈലീ രോഗങ്ങള്‍ക്ക് കാരണമാകും.

രണ്ട് തരത്തിലാണ് വ്യായാമം ഉള്ളത്. ഒരു ദിവസം കുറഞ്ഞത് 30 മിനിട്ടെങ്കിലും നടക്കുന്നത് നല്ലതാണ്. കുട്ടികളാണെങ്കില്‍ ഓടിക്കളിക്കുന്നത് നല്ലതാണ്. നടക്കുന്നത് കൂടാതെ മറ്റ് വ്യായാമങ്ങളും ചെയ്യാൻ ശ്രദ്ധിക്കുക. എയ്റോബിക് എക്സൈസുകള്‍ ഹൃദയത്തിന് നല്ലതാണ്. അനറോബിക് എക്സൈസുകള്‍ ചെയ്യാൻ ശ്രദ്ധിക്കുക. ജിമ്മില്‍ തന്നെ പോകാതെ തന്നെ സ്ട്രെങ്ത് ട്രെയിനിംഗ് പരിശീലിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. ഒരുപാട് നേരം ഇരിക്കുന്നതും പുകവലി പോലെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതാണ്. ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക. മസിലിന് ബലം തരുന്ന വ്യായാമങ്ങള്‍ ചെയ്യണം.

ഭക്ഷണരീതി

70 ശതമാനം പ്രമേഹവും ഭക്ഷണക്രമത്തിലൂടെ മാറ്റാം. പച്ചക്കറികളുടെ അളവ് വർദ്ധിപ്പിക്കുക. 400 ഗ്രാം പച്ചക്കറികളും 100 ഗ്രാം പഴവർഗങ്ങളും നമ്മള്‍ ഒരു ദിവസം കഴിക്കണം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കണം. കൊളസ്ട്രോള്‍ ഉള്ളവർ ആരോഗ്യവിദഗ്ധരുടെ നിർദേശ പ്രകാരം മാത്രം മുട്ട കഴിക്കുക. ധാന്യങ്ങളുടെ അളവ് നിയന്ത്രിക്കുക. ഇവയെല്ലാം പാചകം ചെയ്യുമ്പോള്‍ എണ്ണയുടെ അളവ് കുറയ്ക്കാനും ശ്രദ്ധിക്കുക. എല്ലാ ദിവസവും ഇലക്കറികള്‍ കഴിക്കേണ്ടതിന്റെ ആവശ്യവും പ്രധാനപ്പെട്ടതാണ്. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഒഴിവാക്കുക. വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ബിസ്ക്കറ്റ്, കുക്കീസ് പോലുള്ള ഭക്ഷണങ്ങളാണ് അള്‍ട്രോ പ്രോസസ്ഡ് ഭക്ഷണം. ഇതിന്റെ നിയന്ത്രണം രാജ്യത്തുടനീളം ഉണ്ടാകേണ്ട ആവശ്യകതയും ഡോക്ടർ പറയുന്നു.

മാനസിക പ്രശ്നങ്ങള്‍ ജീവിതശൈലീ രോഗമായി കണക്കാക്കാൻ സാധിക്കുമോ?

നല്ല ഭക്ഷണവും ഉറക്കവും വ്യായാമവും മാനസികാരോഗ്യത്തിന് പ്രധാന പങ്കുവഹിക്കുന്നു. പല രാജ്യങ്ങളിലെ സ്കൂളുകളില്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണം ഒഴിവാക്കിയിട്ടുണ്ട്. വ്യായാമം ചെയ്യുമ്പോഴും മാസികരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യും. അസുഖം വരുന്നതിന് മുൻപ് വ്യായാമം ചെയ്യുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News