Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഈ തെറ്റുകള്‍ ആവര്‍ത്തിക്കല്ലേ; കാര്‍ ഇൻഷുറസ് ക്ലെയിം നിരസിക്കപ്പെട്ടേക്കാം

ഈ തെറ്റുകള്‍ ആവര്‍ത്തിക്കല്ലേ; കാര്‍ ഇൻഷുറസ് ക്ലെയിം നിരസിക്കപ്പെട്ടേക്കാം

Kairali News 6 days ago

പൊന്നു പോലെ കൊണ്ടു നടക്കുന്ന കാർ അപകടത്തില്‍പ്പെടുന്നത് എല്ലാവർക്കും പ്രയാസം തോന്നുന്ന കാര്യമാണ്. എന്നാല്‍, അതിന് കൂടുതല്‍ ബാധ്യതയാണ് അപകടത്തില്‍ നിന്നുണ്ട‍ാവുന്ന സാമ്പത്തികഭാരം.

ഇൻഷുറസ് കിട്ടുമല്ലോയെന്ന് ആശ്വസിച്ചിരിക്കുമ്പോള്‍ അത് നിരസിക്കപ്പെടുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. കാർ ഉടമയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന പല തെറ്റുകളും ഇൻഷുറസ് നിരസിക്കപ്പെടാൻ കാരണമാവാറുണ്ട്.

ഇന്ത്യയില്‍ മദ്യപിച്ച്‌ വാഹനമോടിക്കുന്നത് കുറ്റകരാണ്. അതുകൊണ്ട് തന്നെ അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെങ്കില്‍ ഇൻഷുറൻസ് നിരസിക്കപ്പെടാം. ഇത്തരം സാഹചര്യത്തില്‍ വാഹനത്തിന്റെ നാശനഷ്ടങ്ങളുടെ തോത് പരിഗണിഗക്കാതെ തന്നെ ഇൻഷുറസ് നിരസിക്കപ്പെട്ടേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ഉടമയില്‍ നിന്ന് തന്നെ അറ്റകുറ്റപണികള്‍ക്കായുള്ള പണം നഷ്ടമായേക്കാം.

 യുപിഐ വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണോ? ഒക്ടോബർ 15 മുതല്‍ പുതിയ മാറ്റം, അറിഞ്ഞോളൂ

എക്സപയറി ഡേറ്റ് കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നതും ഇൻഷുറസ് നഷ്ടപ്പെടാൻ കാരണമാകും. വാഹനമോടിക്കുമ്പോള്‍ സാധുവായ ഡ്രൈവിംഗ് ലൈസൻസ് കൈയില്‍ സൂക്ഷിക്കേണ്ടതും പരമ പ്രധാനമാണ്. അപകടം നടന്നാല്‍ വിവരം അതിവേഗം കമ്പനിയെ അറിയിക്കണം. ഓരോ പോളിസിയിലും ക്ലെയിം സമർപ്പിക്കാനുള്ള സമയപരിധിയും നിബന്ധനകളും നിർദേശിച്ചിട്ടുണ്ട്. വൈകി റിപ്പോർട്ട് ചെയ്യുന്നത് ക്ലെയിം നിരസിക്കപ്പെടാനുള്ള കാരണമായി തീർന്നേക്കാം.

സ്വകാര്യ ആവശ്യങ്ങള്‍ക്കായി എടുത്ത കാർ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാറുകള്‍ക്ക് വ്യത്യസ്ത ഇൻഷുറസ് പരിരക്ഷയാണ് ലഭിക്കുന്നത്. സ്വകാര്യ വാഹനമായി പട്ടികപ്പെടുത്തിയ കാർ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടാലും ഇൻഷുറസ് ലഭിക്കില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News