എല്‍ഡിഎഫ് വൻവിജയം നേടുമെന്ന് തൃത്താല എല്‍ഡിഎഫ് സ്ഥാനാർഥി എം ബി രാജേഷ്. കഴിഞ്ഞവർഷത്തേക്കാള്‍ അധികം സീറ്റുകള്‍ നേടി എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ ഭരണമേല്‍പ്പിക്കുന്ന കാര്യം ആലോചിക്കാൻ പോലും കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയില്ല. തൃത്താലയില്‍ ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തുടർ ഭരണമുണ്ടാകുമെന്ന് ഏറ്റുമാനൂർ എല്‍ഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ പ്രതികരിച്ചു. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. ഏറ്റുമാനൂരിലും മികച്ച വിജയം നേടും. പ്രതിപക്ഷത്തിൻ്റെ അഴിമതി ചർച്ച ചെയ്ത തെരഞ്ഞെടുപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.
നുണകള്‍ കൊണ്ട് യുഡിഎഫ് പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പ് കാലം, ജയം എല്‍ഡിഎഫിന് തന്നെ; വി അബ്ദുറഹ്മാൻ
എല്‍ ഡി എഫ് സർക്കാർ തുടരുമെന്ന് തവനൂർ എല്‍ഡിഎഫ് സ്ഥാനാർഥി കെ ടി ജലീലും ആവർത്തിച്ചു. തവനൂരില്‍ വലിയ ഭൂരിപക്ഷമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. നുണകള്‍ കൊണ്ട് യുഡിഎഫ് പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പ് കാലമാണെന്ന് വി അബ്ദുറഹ്മാൻ. തനിക്കെതിരെ വ്യാപക നുണ പ്രചരണം യുഡിഎഫ് നടത്തി. വികസനം പറഞ്ഞ് പ്രചാരണം നടത്താൻ ഇല്ലാത്തതുകൊണ്ടാണ് നുണപ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

