വൈകീട്ട് ചായയുടെ കൂടെ കഴിക്കാവുന്ന വ്യത്യസ്തമായ സ്നാക്സാണോ നിങ്ങള്‍ അന്വേഷിക്കുന്നത്. അല്ലെങ്കില്‍ എല്ലാ ദിവസവും ഒരേ സാധനങ്ങള്‍ കഴിച്ച് മടുത്തോ എന്നാല്‍ ഇതാ ഒരു വെറൈറ്റി സ്നാക്സ് തയ്യാറാക്കി നോക്കാം.
ബീഫ് കായ്പോള. മലബാർ സ്റ്റൈല്‍ കായ്പോളയുടെ ഒരു വെറൈറ്റി വേർഷൻ കൂടിയാണിത്.
ആവശ്യമായ ചേരുവകള്‍
ബീഫ് – 200 ഗ്രാം
മുട്ട – 4 എണ്ണം
നേന്ത്രപ്പഴം – 1 എണ്ണം
മൈദ – 1/4 കപ്പ്
പാല്‍ – 1/4 കപ്പ്
ഓയില്‍ – 2 ടേബിള്‍സ്പൂണ്‍
സവാള – 2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി മുറിച്ചത് – 2ടേ.സ്പൂണ്‍
ഉപ്പ് – പാകത്തിന്
പച്ചമുളക് 4 എണ്ണം
കറിവേപ്പില, മല്ലിയില കുരുമുളക്പ്പൊടി – 3 ടീസ്പൂണ്‍
ഗരംമസാലപ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
അവധിക്കാലം മധുരമാക്കാൻ പാല്‍ പേട വീട്ടില്‍ ഉണ്ടാക്കാം; ഈസി ആൻഡ് സിമ്പിള്‍ റെസിപ്പി ഇതാ
ആദ്യം പൊടികളെല്ലാം ചേർത്ത് ബിഫ് വേവിച്ചെടുക്കുക. പിന്നീട് ഒരു പാനില്‍ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത് വഴറ്റുക. പിന്നീട് അതിലേക്ക് സവാളയുമിട്ട് മസാലപ്പൊടുകള്‍ കൂടി ചേർത്ത് വഴറ്റുക. ഇത് പാകമായാല്‍ വേവിച്ച് ബീഫും അതിലേക്ക് ചേർക്കാം.
ശേഷം ഒരു മിക്സിയില്‍ മുട്ട, മൈദ, പാല്‍, കുറച്ച് ഉപ്പ് എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഇതില്‍ ഓയില്‍ ചേർത്ത് തയ്യാറാക്കിയ മസാലയില്‍ ചേർക്കുക. ഇത് നെയ് ചേർത്ത ഒരു പാനിലേക്ക് മാറ്റി ചെറുതീയില്‍ വെച്ച് വേവിച്ചെടുക്കുക. മുക്കാല്‍ വേവാകുമ്പോള്‍ നെയ്യില്‍ വാട്ടിയ നേന്ത്രപ്പഴം ചേർക്കുക. പിന്നീട് നിറം മാറി ഗോള്‍ഡൻ കളർ ആകും വരെ തീയില്‍ തന്നെ വയ്ക്കുക

