Dailyhunt
എം ജി സര്‍വകലാശാല സംഘര്‍ഷം; 7എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

എം ജി സര്‍വകലാശാല സംഘര്‍ഷം; 7എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kairali News 4 years ago

എം ജി സര്‍വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ 7 എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

എസ്‌എഫ്‌ഐ പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ ആക്രമിച്ചെന്നും
മറ്റൊരു പ്രവര്‍ത്തകനെ ജാതിപ്പേര് വിളിച്ചെന്നുമാണ് പരാതി. അമല്‍ അശോക്, അഭിജിത്, ഫൈസല്‍, ഷാജോണ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.

അതേസമയം, എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ എഐഎസ്‌എഫ് വനിതാ നേതാവ് കൊടുത്ത പരാതി വ്യാജമാണെന്ന എഐഎസ്‌എഫ് നേതാവിന്റെ വെളുപ്പെടുത്തല്‍ എഐഎസ്‌എഫ് നേതൃത്വത്തെ വെട്ടിലാക്കി. മുന്‍ എഐഎസ്‌എഫ് നേതാവും എഐവൈഎഫ് കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ ശരത് രവീന്ദ്രനാണ് ആരോപണങ്ങള്‍ എല്ലാം നുണയായിരുന്നു എന്ന് വെളിപ്പെടുത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News