Friday, 27 Nov, 5.58 pm Kairali News

പ്രധാന വാര്‍ത്തകള്‍
എന്റെ പേഴ്‌സണല്‍ ഹീറോ ശൈലജ ടീച്ചര്‍ എന്ന് ദുല്‍ഖര്‍ സല്‍മാന്‍; നിങ്ങളുടെ അചഞ്ചലമായ മനസിന് നന്ദി

എല്ലാ മാധ്യമങ്ങളും റോക്‌സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ച എന്റെ വ്യക്തി ജീവിതത്തിലെ ഹീറോയായി ഞാന്‍ കരുതുന്ന കേരളത്തിന്റെ പ്രിയപ്പെട്ട കെകെ ശൈലജ ടീച്ചര്‍ക്ക് ഈ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ട്.

എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖര്‍ വോഗ് ഇന്ത്യ മാഗസീന്‍ ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. ഈ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ പോലും എനിക്ക് യോഗ്യതയില്ല എങ്കിലും ഏറെ അഭിമാനത്തോടെ ഞാന്‍ ഈ അവാര്‍ഡ് പ്രഖ്യാപിക്കുന്നുവെന്നാണ് ഏറെ വൈകാരികമായി അവാര്‍ഡ് പ്രഖ്യാപന വേളയില്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രതികരിച്ചത്.

സംസ്ഥാനത്തിന് മാത്രമല്ല ഇന്ത്യയ്ക്കാകെ മാതൃകയാണ് കെകെ ശൈലജ ടീച്ചര്‍ കൊവിഡ് മഹാമാരിക്കിടയില്‍ കേരളം ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്നപ്പോള്‍ കേരളത്തെ നയിച്ചത് കെകെ ശൈലജ ടീച്ചറാണ്.

രണ്ട് വര്‍ഷം മുമ്ബ് നിപാ വൈറസ് കേരളത്തിലെ ജനതയെ വേട്ടയാടിയപ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളിലാകെ മുന്നില്‍ നിന്ന് നയിച്ചത് ശൈലജ ടീച്ചറാണ്. നിങ്ങളുടെ അചഞ്ചലമായ മനസിന് നന്ദി ടീച്ചര്‍ എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖര്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്‌

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kairali News
Top