Dailyhunt
"എസ് പി ബി പാട്ടിന്‍്റെ കടലാഴം"; ഗായകന്‍്റെ ജീവിതം അടയാളപ്പെടുത്തി സുധീര

"എസ് പി ബി പാട്ടിന്‍്റെ കടലാഴം"; ഗായകന്‍്റെ ജീവിതം അടയാളപ്പെടുത്തി സുധീര

Kairali News 4 years ago

അനശ്വര ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍്റെ ഓര്‍മ്മ ദിനത്തില്‍ മലയാളിയ്ക്ക് ഒരു പുസ്തകം സമര്‍പ്പിക്കുകയാണ് എഴുത്തുകാരി ഡോ.

കെ.പി സുധീര. 'എസ് പി ബി പാട്ടിന്‍്റെ കടലാഴം' അദ്ദേഹത്തിന്‍്റെ ജീവിതവും സൗഹൃദങ്ങളും ഓര്‍മ്മപ്പെടുത്തുന്നു. ഒന്നാം ചരമ വാര്‍ഷിക ദിനമായ ഇന്ന് ഓണ്‍ലൈന്‍ പ്രകാശനത്തിലൂടെ പുസ്തകം വായനക്കാരിലെത്തും.

എസ് പി ബിയെ കുറിച്ച്‌ കടലോളം തന്നെ പറയാനുണ്ട് എഴുത്തുകാരി കെ പി സുധീരയ്ക്ക്. പ്രിയ പാട്ടുകാരന്‍്റെ ജീവിതം, ആഴമേറിയ സൗഹൃദങ്ങള്‍, പാട്ടുകള്‍, ഓര്‍മ്മ ചിത്രങ്ങള്‍….ഇതാണ് 'SPB പാട്ടിന്‍്റെ കടലാഴം'

10 വര്‍ഷത്തെ സൗഹൃദത്തിലൂടെ ഗായകന്‍്റെ ജീവിതം അടയാളപ്പെടുത്തുകയാണ് സുധീര. സെപ്തംബര്‍ 25 ന് പ്രിയ പാട്ടുകാരന്‍്റെ വിയോഗം സൃഷ്ടിച്ച വേദന, എല്ലാം പുസ്തകം പറയുന്നുണ്ട്. മഹാമാരിക്കാലത്ത് ഒരു വര്‍ഷത്തോളം നീണ്ട പ്രയത്നം വായനക്കാരിലേയ്ക്ക്

തെന്നിന്ത്യന്‍ താര രാജക്കന്മാരായ രജനീകാന്ത്, കമല്‍ഹാസന്‍, പാട്ടെഴുത്തുകാന്‍ വൈരമുത്തു തുടങ്ങിയവരുടെ ഓര്‍മ്മകുറിപ്പുകള്‍ Sp യുടെ സൗഹൃദത്തിന്‍്റെ ആഴം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. കമല്‍ഹാസന്‍്റെ അണ്ണയ്യ, Sp യുടെ വിടവാങ്ങല്‍ വേളയില്‍ വൈരമുത്തു എഴുതിയ കവിത 'സംഗീത മുല്ലയെ കണ്ടതില്ല' കണ്ണുനിറയ്ക്കുമാരെയും.

പ്രിയ പാട്ടുകാരന്‍ ഹിറ്റാക്കിയ 40 തമിഴ്, ഹിന്ദി പാട്ടുകള്‍ പുതുതലമുറ ഗായകര്‍ക്ക് സമര്‍പ്പിക്കുന്നു. പ്രസാധകരായ ഹണികോമ്ബ് ഓണ്‍ലൈന്‍ വഴി മാത്രമാണ് പുസ്തകം വായനക്കാരിലെത്തിക്കുന്നത്. തമിഴ്, ഇംഗ്ലീഷ് ഭാഷയിലും വൈകാതെ പുറത്തിറങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News