Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹൈദരാബാദ് സെൻട്രല്‍ സര്‍വകലാശാല എബിവിപിയില്‍ നിന്ന് തിരിച്ചുപിടിച്ചു എസ്‌എഫ്‌ഐ

ഹൈദരാബാദ് സെൻട്രല്‍ സര്‍വകലാശാല എബിവിപിയില്‍ നിന്ന് തിരിച്ചുപിടിച്ചു എസ്‌എഫ്‌ഐ

Kairali News 18 hrs ago

ഹൈദരബാദ് സെൻട്രല്‍ സർവകലാശാല എബിവിപിയില്‍ നിന്ന് തിരിച്ചുപിടിച്ചു എസ്‌എഫ്‌ഐ. എസ്‌എഫ്‌ഐ സ്ഥാനാർഥി ദില്‍ഷാദ് പ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ തവണ എബിവിപി ആയിരുന്നു യൂണിയൻ പിടിച്ചത്.

അതേസമയം, അസമിലും ഉത്തരാഖണ്ഡിലും എസ്‌എഫ്‌ഐക്ക് ചരിത്ര വിജയം. അസമിലെ മരിയാനി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ യൂണിയൻ പിടിച്ചാണ് എസ്‌എഫ്‌ഐ ചരിത്ര വിജയം നേടിയത്. നാല് സെക്രട്ടറി സ്ഥാനങ്ങളിലായിരുന്നു എസ്‌എഫ്‌ഐ സ്ഥാർഥികളുടെ വിജയം.

ഉത്തരാഖണ്ഡില്‍ ഡിഎവി പിജി കോളേജില്‍ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ശൈലേന്ദ്ര സിങാണ് വിജയം കരസ്ഥമാക്കിയത്. 1000ത്തിലധികം വോട്ടുകള്‍ക്കായിരുന്നു ശൈലേന്ദ്ര സിങിൻ്റെ വിജയം. ചരിത്രത്തില്‍ ആദ്യമായാണ് എസ്‌എഫ്‌ഐ ഇവിടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് വിജയിക്കുന്നത്.

 അസമിലും എസ്‌എഫ്‌ഐ: മരിയാനി കോളേജ് യൂണിയൻ പിടിച്ചു

കേരളത്തിലെ എം ജി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിലും എസ്‌എഫ്‌ഐ സ്വന്തമാക്കി. മഹാരാജാസില്‍ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചിരുന്നു. ആലുവ യു സി കോളേജ് 6 വർഷങ്ങള്‍ക്കു ശേഷം എസ്‌എഫ്‌ഐ പിടിച്ചെടുത്തു. ഭാരത് മാത ലോ കോളേജിലും എസ്‌എഫ്‌ഐ വിജയം നേടി. തിരുവല്ല മർത്തോമ കോളേജ്, തൊടുപുഴ ന്യൂമാൻ കോളേജ്, തൊടുപുഴ കോ-ഓപറേറ്റീവ് ലോ കോളേജ് എന്നിവയിലെല്ലാം മുഴുവൻ സീറ്റുകളും എസ്‌എഫ്‌ഐ പിടിച്ചെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News