ഫാത്തിമ തഹലീയക്കെതിരെ വിമർശനവുമായി എംഎസ്‌എഫ് നേതാവ്. എംഎസ്‌എഫ് മലപ്പുറം ജില്ലാ ജന. സെക്രട്ടറിയാണ് ഫാത്തിമ തഹലിയക്കും മുഫീദ തെസ്നിക്കും എതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം
ഹരിത വിവാദത്തില്‍ നേതാക്കളുടെ കാലുപിടിച്ച് മാപ്പുപറഞ്ഞു പാർട്ടിയില്‍ കയറി, വീണ്ടും നവാസിനെ വേട്ടയാടുന്നു. പെണ്‍ എന്ന പ്രിവിലേജ് ഉപയോഗിച്ച് ഏത് നുണയെയും സത്യമാക്കാമെന്നുമുള്ള ചിന്ത ഒരു തരം മാനസിക വിഭ്രാന്തിയാണെന്നും എം എസ് എഫ് നേതാവ് വി എ വഹാബ് ഫേസ്ബുക്കില്‍ കുറിച്ചു.
“ഹരിത വിഷയം ഉള്ളതാണെങ്കിലും, പാർട്ടിയുടെ ഉള്ളില്‍ തീരുമാനമായതാണല്ലോ” എന്ന മുഫീദയുടെ വാട്സ്‌ആപ്പ് ചാറ്റ് വഹീബ് താനൂരില്‍ പ്രചരിക്കുകയും ചെയ്തു. രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ പാർട്ടിയുടെ കാല് പിടിക്കുകയും ലക്ഷ്യം നേടിയെടുത്ത ശേഷം ഇരവാദം ഉന്നയിക്കുന്നത് പാർട്ടിയെ ഒറ്റികൊടുക്കുന്നതിന് തുല്യമാണെന്ന് വി എ വഹാബിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ലൈക്ക് നേടാനും മാധ്യമ ശ്രദ്ധനേടാനും സഹപ്രവർത്തകനെ പിറകില്‍ നിന്ന് കുത്തുന്നത് മനോരോഗമെന്നും വി എ വഹാബ് വിമർശിച്ചു

