Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഹായ് ഫ്രണ്ട്.ഞങ്ങള്‍ മാതാപിതാക്കള്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ചുമത്താറില്ല'; മോദിയുടെ വീഡിയോയ്ക്ക് മറുപടി നല്‍കി പ്രകാശ് രാജ്

'ഹായ് ഫ്രണ്ട്.ഞങ്ങള്‍ മാതാപിതാക്കള്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ചുമത്താറില്ല'; മോദിയുടെ വീഡിയോയ്ക്ക് മറുപടി നല്‍കി പ്രകാശ് രാജ്

Kairali News 1 week ago

”ഹായ് ഫ്രണ്ട് ഞാൻ പറയാൻ പോകുന്നത് ഈ രാജ്യത്തെ മാതാപിതാക്കള്‍ക്ക് പറയാനുള്ളതാണ്. കുട്ടികള്‍ മോശം ഭാഷ ഉപയോഗിക്കുമ്പോഴോ മുതിർന്നവരോട് തെറ്റായ രീതിയില്‍ സംസാരിക്കുമ്പോഴോ, നമ്മള്‍ അവരെ ഉപദേശിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

വീണ്ടും അത് ആവർത്തിക്കാതിരിക്കാൻ അവരോട് ആവശ്യപ്പെടും എന്നാല്‍ നമ്മള്‍ അവരുടെ മേല്‍ ക്രിമിനല്‍ കേസുകള്‍ ചുമത്തി അവരെ പീഡിപ്പിക്കാറില്ല”. പ്രകാശ് രാജ് തൻ്റെ വീഡിയോയിലൂടെ നരേന്ദ്ര മോദിക്ക് മറുപടി നല്‍കിയതിങ്ങനെയാണ്. ഇന്നലെ രാത്രി പ്രധാന മന്ത്രി നരേന്ദ്ര മോദി പുതിയ വീഡിയോയുമായി എത്തിയിരുന്നു. കുട്ടികള്‍ എന്നെ അധിക്ഷേപിക്കുന്നുവെന്നും രക്ഷിതാക്കള്‍ അവരെ തിരുത്തണമെന്നുമായിരുന്നു വീഡിയോ. ഇതിനാണ് പ്രകാശ് രാജ് മറുപടി നല്‍കിയത്.

തകർന്ന വ്യവസ്ഥിതി കാരണം മറ്റ് കുട്ടികള്‍ മരിക്കുന്നത് കണ്ട് നിസ്സഹായരാകുകയും പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്യുന്ന കുട്ടികളുടെ കാര്യത്തില്‍ നമുക്കും ഉത്തരവാദിത്തമുണ്ട്. ലാത്തിച്ചാർജും പെല്ലറ്റ് തോക്കുകളും ഉള്‍പ്പെടെയുള്ള പൊലീസ് അതിക്രമങ്ങള്‍ അവർ നേരിടുമ്പോള്‍ നമ്മള്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. വിദ്യാർഥികളെ വേട്ടയാടുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുമ്പോള്‍ അവരുടെ സുഹൃത്തുക്കളും, വളർത്തിക്കൊണ്ടുവന്ന മാതാപിതാക്കളും, സഹോദരങ്ങളും, ബന്ധുക്കളും ഉള്‍പ്പെടെ എല്ലാവരും വേദനിക്കും. ഇത് നല്ലതല്ല.

ഇന്ന് കുട്ടികള്‍ രാജി വെക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളു. എന്നാല്‍ ഇത് തുടർന്നാല്‍ മുഴുവൻ സമൂഹവും നിങ്ങള്‍ അധികാരത്തില്‍ നിന്ന് താഴെയിറങ്ങാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ദയവായി കുട്ടികളോട് കരുണ കാണിക്കുക. അവരുടെ ജീവിതവും ഭാവിയും തകർക്കരുത്, അവരെ വീണ്ടും മാനസികാഘാതത്തിലേക്ക് തള്ളിവിടരുതെന്നും. ഇതൊരു അപേക്ഷ മാത്രമാണെന്നും പ്രകാശ് രാജ് പറയുന്നു.
.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News