Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹോള്‍ഡറുടെ തീപ്പൊരി സ്പെല്‍! പഞ്ചാബ് കിംഗ്സിനെ 163 റണ്‍സില്‍ ഒതുക്കി ഗുജറാത്ത്

ഹോള്‍ഡറുടെ തീപ്പൊരി സ്പെല്‍! പഞ്ചാബ് കിംഗ്സിനെ 163 റണ്‍സില്‍ ഒതുക്കി ഗുജറാത്ത്

Kairali News 2 months ago

ഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 164 റണ്‍സ് വിജയലക്ഷ്യം.

ടോസ് നേടി ആദ്യം ബൗളിംഗ് തെരഞ്ഞെടുത്ത ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിനെ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സില്‍ ഒതുക്കി.

: 'ബ്രിജ് ഭൂഷൻ്റെ ഇരകളില്‍ ഒരാള്‍ ഞാൻ'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് സമ്മർദ്ദത്തിലായ പഞ്ചാബിനായി സുര്യാംശ് ഷെഡ്ജെ 29 പന്തില്‍ 57 റണ്‍സുമായി ടോപ് സ്‌കോററായി. മാർക്കസ് സ്റ്റോയിനിസ് 40 റണ്‍സും, മാർക്കോ ജാൻസൻ 20 റണ്‍സും നേടി മികച്ച പിന്തുണ നല്‍കി. ഗുജറാത്തിനായി ജേസണ്‍ ഹോള്‍ഡർ മികച്ച പ്രകടനം കാഴ്ചവെച്ച്‌ നാല് വിക്കറ്റ് നേടി. മുഹമ്മദ് സിറാജും കാഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചു ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് നേടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News