Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഇ ഡി റെയ്ഡ് സംഘപരിവാര്‍ നടത്തിയ ആസൂത്രിത നീക്കം'; എ എ റഹീം എംപി

'ഇ ഡി റെയ്ഡ് സംഘപരിവാര്‍ നടത്തിയ ആസൂത്രിത നീക്കം'; എ എ റഹീം എംപി

Kairali News 1 week ago

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലെ ഇ ഡി റെയ്ഡ് സംഘപരിവാർ നടത്തിയ ആസൂത്രിത നീക്കമാണെന്ന് എ എ റഹീം എം പി.

പ്രവർത്തകരുടെ രോഷം അണപൊട്ടി ഒഴുകുകയാണുണ്ടായത്. ഇ ഡി ഉദ്യോഗസ്ഥരുമായി പോയ കാറിന് കേടുപാടുകള്‍ സംഭവിച്ചു. കാറിൻ്റെ ഡ്രൈവർക്കും പരുക്ക് പറ്റിയിട്ടുണ്ട്. തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കാറുടമയ്ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതില്‍ പാർട്ടിക്ക് ധാർമികതയുണ്ട്. കാറുടമ ശ്യാമുമായി നേതാക്കള്‍ സംസാരിച്ചു. ആശങ്ക നീക്കാനുള്ള കാര്യങ്ങള്‍ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകും. ഒരാളുടെ കാര്യമാണ് പാർട്ടിക്ക് മുന്നിലുള്ളത്. ശ്യാമിൻ്റെ വാഹനത്തിനാണ് വലിയ കേടുപാടുകള്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

'മുനമ്പം വിഷയത്തില്‍ അന്തിമ തീരുമാനം കോടതിയുടേതാണ്, സർക്കാരിന് ഇടപെടാൻ കഴിയില്ല'; സി എൻ രാമചന്ദ്രൻ നായർ

അതേസമയം, ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡി ജി പി റവാഡ ചന്ദ്രശേഖർ പറഞ്ഞു.മുന്നൂറോളം ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇ ഡി സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News