Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇഡലി പാത്രത്തില്‍ വെറൈറ്റി ചിക്കൻ പാസ്ത; സോഷ്യല്‍ മീഡിയ ഭരിക്കുന്ന വിഭവം ഉണ്ടാക്കാൻ എന്തെളുപ്പം

ഇഡലി പാത്രത്തില്‍ വെറൈറ്റി ചിക്കൻ പാസ്ത; സോഷ്യല്‍ മീഡിയ ഭരിക്കുന്ന വിഭവം ഉണ്ടാക്കാൻ എന്തെളുപ്പം

Kairali News 1 week ago

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു പുത്തൻ പാചക രീതിയാണ് ഇഡലി പാത്രത്തില്‍ പാസ്ത തയ്യാറാക്കുന്നത്.

സാധാരണ രീതികളില്‍ നിന്നും വ്യത്യസ്തമായി എങ്ങനെ രുചികരമായ മക്രോണി പാസ്ത തയ്യാറാക്കാം എന്ന് ഒന്ന് നോക്കിയാലോ ?

അവശ്യ സാധനങ്ങള്‍

മക്രോണി പാസ്ത – ഒരു കപ്പ്
ചിക്കൻ – 250 ഗ്രാം
സവാള – 1
തക്കാളി- 1
കാശ്മീരി മുളക് – 5 എണ്ണം
ചുവന്ന മുളക്- 5 എണ്ണം
വെളുത്തുള്ളി – 4 അല്ലി
കശുവണ്ടി പരിപ്പ് – 10 എണ്ണം
വെള്ളം – ആവിഷയത്തിനു
ഉപ്പ്- ആവശ്യത്തിന്
ഓയില്‍ – ആവശ്യത്തിന്
കുക്കിംഗ് ക്രീം – 2 സ്പൂണ്‍
ചീസ് – ഇഷ്ടാനുസരണം
ബട്ടർ – 50 GRAM

തയാറാക്കുന്ന വിധം

ആദ്യമായി ഇഡലി തട്ടുകളിലേക്ക് മക്രോണി പാസ്ത എടുത്ത് അതില്‍ ആവശ്യത്തിന് വെള്ളവും ഉപ്പും അല്പം ഓയിലും ചേർക്കുക. ഇതിന് തൊട്ടുമുകളിലത്തെ തട്ടില്‍ മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങള്‍ വെക്കാവുന്നതാണ്. ഏറ്റവും മുകളിലത്തെ തട്ടിലായി സവാള, തക്കാളി, കാശ്മീരി മുളക്, ചുവന്ന മുളക്, വെളുത്തുള്ളി, കശുവണ്ടി പരിപ്പ് എന്നിവ കൂടി വെക്കുക. ഇവയെല്ലാം കൂടി 15 മുതല്‍ 20 മിനിറ്റ് വരെ ആവിയില്‍ നന്നായി വേവിച്ചെടുക്കണം.

ഫ്രൈഡ് ചിക്കനല്ല, ഫ്രൈഡ് പൊട്ടറ്റോ; 10 മിനിറ്റ് മതി, ടേസ്റ്റി സ്നാക്ക് റെഡി

ആവിയില്‍ വെന്ത ഇവ തണുത്ത ശേഷം അവ നന്നായി അരച്ച്‌ ഒരു പേസ്റ്റ് രൂപത്തിലാക്കി മാറ്റണം. തുടർന്ന് മറ്റൊരു പാൻ ചൂടാക്കി അതില്‍ ബട്ടർ ചേർത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന ഈ പേസ്റ്റ് ഒഴിക്കുക. ഇത് നന്നായി തിളച്ചു വരുമ്പോള്‍ വേവിച്ചു വെച്ചിരിക്കുന്ന മക്രോണിയും, ആവിയില്‍ വേവിച്ച്‌ പിച്ചിയെടുത്ത ചിക്കനും, ചിക്കൻ സ്റ്റോക്കും ചേർത്ത് നന്നായി യോജിപ്പിക്കുക. വിഭവത്തിന് നല്ലൊരു സുഗന്ധവും ക്രീമി ടെക്സ്ചറും ലഭിക്കാനായി ഇതിലേക്ക് അല്പം കുക്കിംഗ് ക്രീമും ചീസും കൂടി ചേർക്കാവുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News