Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇഡലി തട്ടില്‍ തയ്യാറാക്കാം നല്ല സോഫ്റ്റ് ബണ്ണുകള്‍ ഈസിയായി

ഇഡലി തട്ടില്‍ തയ്യാറാക്കാം നല്ല സോഫ്റ്റ് ബണ്ണുകള്‍ ഈസിയായി

Kairali News 3 weeks ago

ല്ല ബേക്കറി രുചിയില്‍ ബണ്ണുകള്‍ വീട്ടില്‍ തയ്യാറാക്കണോ? ഇഡലി തട്ട് ഉണ്ടെങ്കില്‍ ഈസിയായി പഞ്ഞിപോലെയുള്ള ബണ്ണുകള്‍ തയ്യാറാക്കാം.

ഗോതമ്പ് കൊണ്ടാണ് ഈ ഹെല്‍ത്തി സ്നാക്ക് തയ്യാറാക്കുന്നത്.

ആവശ്യമായ സാധനങ്ങള്‍

ഗോതമ്പുപൊടി: 1 കപ്പ്
പാല്: അര കപ്പ്
പഞ്ചസാര: 2 ടേബിള്‍ സ്പൂണ്‍
ഇൻസ്റ്റന്റ് ഡ്രൈ ഈസ്റ്റ്: അര ടീസ്പൂണ്‍
ഉപ്പ്: കാല്‍ ടീസ്പൂണ്‍
ബട്ടർ: 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിലേക്ക് ഇളം ചൂടുള്ള പാല്‍ ചേർക്കാം. ഇതില്‍ പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് ഈസ്റ്റ് ചേർത്ത് യോജിപ്പിക്കാം. ഏകദേശം 15 മിനിറ്റ് മൂടി വെച്ച്‌ പാല്‍ പൊങ്ങിവരാൻ അനുവദിക്കുക.

മറ്റൊരു ബൗളെടുത്ത് അതില്‍ ഗോതമ്പുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്യണം. ശേഷം അതിലേക്ക് ബട്ടർ കൂടി ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കണം. ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ ഈസ്റ്റ് മിശ്രിതം ചേർത്ത് കുഴയ്ക്കാം. ചപ്പാത്തി മാവുപോലെയല്ല, കുറച്ച്‌ ലൂസ് ആയി വേണം മാവ് കുഴച്ചെടുക്കേണ്ടത്.

സമയമില്ലാത്തപ്പോള്‍ വളരെ എളുപ്പത്തില്‍ ചോറ്റുപാത്രം നിറക്കാം; സ്കൂളിലേക്കുള്ള ലഞ്ച് ബോക്സില്‍ നാളെ ഇതായാലോ ?

ഇനി മാവ് കൗണ്ടർ ടോപ്പിലിട്ട് 5-6 മിനിറ്റ് നന്നായി കുഴച്ച്‌ സോഫ്റ്റ് ആക്കണം. ഒരു ബൗളില്‍ അല്പം ബട്ടർ തടവി മാവ് അതില്‍ വെച്ച്‌ ഒരു മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക. മാവ് ഇരട്ടിയായി പൊങ്ങുന്നത് വരെ ഇങ്ങനെ ചെയ്യണം. പൊങ്ങി വന്ന മാവ് ഒന്നുകൂടി കുഴച്ച ശേഷം തുല്യ ഭാഗങ്ങളായി മുറിച്ചെടുക്കണം. ഇവ ഓരോന്നും ഉരുളകളാക്കി മാറ്റാം.

അവസാനമായി ഇഡലിത്തട്ടില്‍ ബട്ടർ തടവി ഓരോ കുഴിയിലും ഓരോ മാവ് ഉരുളകള്‍ വെക്കണം. ഇതിന് മുകളില്‍ അല്പം പാല്‍ ബ്രഷ് ചെയ്ത ശേഷം 10 മിനിറ്റ് മൂടി വെക്കണം. ആദ്യം അടിവശം കട്ടിയുള്ള ഒരു കടായി ഉള്ളില്‍ ഒരു സ്റ്റാൻഡ് വെച്ച്‌ 5 മിനിറ്റ് പ്രീഹീറ്റ് ചെയ്തെടുത്ത ശേഷം ഇഡ്ഡലിത്തട്ട് അതില്‍ ഇറക്കിവെച്ച്‌ ലോ-മീഡിയം ഫ്ലെയിമില്‍ 15 മിനിറ്റ് ബേക്ക് ചെയ്യണം.

ബേക്ക് ചെയ്ത ശേഷം ചൂടോടെ തന്നെ മുകളില്‍ ബട്ടർ ബ്രഷ് ചെയ്യണം. ശേഷം ഒരു ഈർപ്പമുള്ള കോട്ടണ്‍ തുണി കൊണ്ട് 10 മിനിറ്റ് മൂടി വെച്ചാല്‍ നല്ല സോഫ്റ്റ് ഗോതമ്പ് ബണ്ണുകള്‍ റെഡിയായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News