Dailyhunt
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം; സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം; സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി

Kairali News 1 week ago

ടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വൻ ഭൂരിപക്ഷത്തോടെവിജയിപ്പിക്കണമെന്ന് സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി.

13 നിയമസഭാ മണ്ഡലങ്ങളിലും പ്രഗത്ഭരായ സ്ഥാനാഥികളെയാണ് എല്‍ഡിഎഫ് ജനസമക്ഷം അവതരിപ്പിച്ചിട്ടുള്ളത്. ജനപക്ഷത്ത് എന്നും നിലയുറപ്പിക്കുകയും കൃഷിക്കാരുടെയും
തൊഴിലാളികളുടേയും സാധാരണ ജനങ്ങളുടേയും അവകാശങ്ങള്‍ക്ക്
വേണ്ടി നിരന്തരം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവരാണ് എല്‍ഡിഎഫ്
സ്ഥാനാർത്ഥികള്‍.

എല്‍ഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസന- ക്ഷേമ പദ്ധതികള്‍ സമാനതകളില്ലാതതാണ്. ജില്ലയില്‍ ഇത്രയും അധികം പദ്ധതികള്‍ മുമ്ബ് ഒരു കാലത്തും നടപ്പിലാക്കപ്പെട്ടിട്ടില്ല. ദേശീയപാത 66ഉം മലയോര പാതയും തീരദേശ ഹൈവേയും എല്‍ഡിഎഫ് സർക്കാരിന്റെ എക്കാലത്തേക്കുമുള്ള സംഭാവനകളാണ്. ഗെയിലും സുവോളജിക്കല്‍ പാർക്കും റെയില്‍വെ മേല്‍പാലങ്ങളും നവീകരിക്കപ്പെട്ട സംസ്ഥാന പാതയും അഭിമാനകരമായ പദ്ധതികളാണ്. സാമൂഹ്യക്ഷേമ പെൻഷൻ ജില്ലയിലെ
ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശ്വാസമാണ്.

'ഫണ്ടെവിടെ വീടെവിടെ കോണ്‍ഗ്രസേ'; കലാശക്കൊട്ടിലും മുഴങ്ങി കേട്ടത് ആ പാരഡി ഗാനം

വിദ്യാഭ്യാസ – ആരോഗ്യമേഖലയില്‍ രചനാത്മകമായ വികസന പദ്ധതികള്‍ നടപ്പിലാക്കി. യുഡിഎഫ് കാലത്ത് പവർ കട്ടും പെൻഷൻ നിഷേധവുമായിരുന്നു. കെ എസ് ആർ ടി സി തകർച്ചയിലായിരുന്നു. പാഠപുസ്തകങ്ങള്‍ കൃത്യമായി വിതരണം
ചെയ്തിരുന്നില്ല. അഴിമതിയും വർഗ്ഗീയ വിഭജനവുമായിരുന്നു അക്കാലത്തെ
നിത്യ സംഭവങ്ങള്‍. ഇപ്പോള്‍ വാഗ്ദാന പെരുമഴയുമായി രംഗത്തുള്ള യുഡിഎഫും
ബിജെപിയും ജനങ്ങളെ വഞ്ചിച്ചവരാണ്.

അവരുടെ ഭരണസംസ്ഥാനങ്ങള്‍ തികഞ്ഞ പരാജയമാണ്. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. എല്‍ഡിഎഫ് സംസ്ഥാന ഭരണം ജനങ്ങള്‍ക്ക് ക്ഷേമവും വികസനവും മാത്രം സമ്മാനിച്ചപ്പോള്‍ യുഡിഎഫും ബി ജെ പിയും ജനവിരുദ്ധ
നിലപാടുകള്‍ മാത്രമാണ് നടപ്പിലാക്കിയതും ഇപ്പോള്‍ നടപ്പിലാക്കുന്നതും.
എല്‍ഡിഎഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദർ പ്രസ്താവനയിലൂടെ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News