Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇൻസ്റ്റഗ്രാമും വാട്സാപ്പും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ ഫീച്ചറുകള്‍ ഉപയോഗിക്കാൻ ഇനി പണം നല്‍കണം

ഇൻസ്റ്റഗ്രാമും വാട്സാപ്പും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ ഫീച്ചറുകള്‍ ഉപയോഗിക്കാൻ ഇനി പണം നല്‍കണം

Kairali News 4 months ago

സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയവരാണ് നമ്മളില്‍ പലരും. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് അങ്ങനെ പലതും നമ്മുടെ ഫോണില്‍ ഉണ്ടാകും.

ഇവരെല്ലാം പലപ്പോഴും പുതിയ ഫീച്ചറുകള്‍ നമുക്കായി ഒരുക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ഇപ്പോഴിതാ മെറ്റ നല്‍കുന്നത്. പുതിയ പെയ്ഡ് സബ്സ്ക്രിപ്ഷൻ പദ്ധതികള്‍ ആണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഈ പുതിയ ഫീച്ചറുകള്‍ നടപ്പിലാക്കും. ഫേസ്ബുക്ക് പ്ലസ്, ഇൻസ്റ്റഗ്രാം പ്ലസ്, വാട്സാപ്പ് പ്ലസ് എന്നാണ് പുതിയ പ്ലാനുകള്‍ക്ക് പേരിട്ടിരിക്കുന്നത്.

പുതിയ പ്രീമിയം പ്ലാനുകള്‍ നടപ്പിലാകുന്നതോടെ മറ്റു ഇൻസ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് കിട്ടാതെ ഒരുപാട് ഫീച്ചറുകള്‍ ഇൻസ്റ്റഗ്രാം പ്ലസ് ഉപയോഗിക്കുന്നവർക്ക് ലഭിക്കും. കൂടുതല്‍ ആളുകളിലേക്ക് നിങ്ങളുടെ സ്റ്റോറി എത്താനും, നിങ്ങളുടെ സ്റ്റോറി വീണ്ടും കണ്ടവരെ തിരിച്ചറിയാനുമടക്കമുള്ള നിരവധി ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം പ്ലസില്‍ ഒരുക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പ്ലസിലും വാട്സാപ്പ് പ്ലസിലും ഇതുപോലെ നിരവധി ഫീച്ചറുകള്‍ മെറ്റ അവതരിപ്പിക്കും. ഫേസ്ബുക്ക് പ്ലസില്‍ പ്രൊഫൈല്‍ കസ്റ്റമൈസേഷൻ സംവിധാനങ്ങളടക്കം നിരവധി ഫീച്ചറുകളും കൊണ്ടുവരും.

അതേസമയം, വാട്സാപ്പില്‍ പ്രധാനമായും മെസേജിംഗ് അനുഭവം മികച്ചതാക്കാനായിരിക്കും ശ്രദ്ധിക്കുക. കൂടുതല്‍ പിൻ ചെയ്‌ത ചാറ്റുകള്‍, പ്രത്യേക റിങ്ടോണുകള്‍ അടക്കം കൂടുതല്‍ സൗകര്യങ്ങള്‍ വാട്സാപ്പ് പ്ലസ് ഉപയോക്താക്കള്‍ക്ക് ലഭിക്കും.

കടകളില്‍ കയറിയിറങ്ങി നടക്കണ്ട; ഇനി ഫോണിലൂടെ വസ്ത്രം ട്രൈ ചെയ്ത് നോക്കാം

ഫേസ്ബുക്ക് പ്ലസ്, ഇൻസ്റ്റഗ്രാം പ്ലസ് സബ്‌സ്‌ക്രിപ്‌ഷനുകള്‍ക്ക് പ്രതിമാസം 3.99 ഡോളറും വാട്സാപ്പ് പ്ലസിന് 2.99 ഡോളറുമാണ് നിലവിലെ നിരക്ക്. പക്ഷെ, പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ ഇന്ത്യയിലെ വില മെറ്റ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മെറ്റയുടെ ഈ നീക്കം വലിയ മാറ്റങ്ങള്‍ക്ക് വഴി വെക്കുമെന്നാണ് സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നത്. കൂടുതല്‍ കാഴ്ചക്കാരെ ആഗ്രഹിക്കുന്ന ക്രിയേറ്റേഴ്സ്, ഇൻഫ്ലുവൻസേഴ്സ്, ഉപയോക്താക്കള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് മെറ്റയുടെ ഈ പുതിയ നീക്കം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News