ഫ്ലിപ്കാർട്ടിന്റെ 'ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ 2026' ഒക്ടോബർ 9-ന് ആരംഭിക്കുമ്പോള്‍ ഐഫോണ്‍ പ്രേമികളും ഹാപ്പിയിലാണ്.
ഐഫോണ്‍ 17, ഐഫോണ്‍ 15 തുടങ്ങിയവയക്കെല്ലാം മികച്ച ഓഫറുകളാണ് ഫ്ലിപ്കാർട്ട് ഒരുക്കുന്നത്. ഇഎംഐ വഴിയും ഈ ഓഫറുകളിലൂടെ നിങ്ങള്‍ക്ക് ഐഫോണുകള്‍ സ്വന്തമാക്കാവുന്നതാണ്.
99,900 രൂപ വില വരുന്ന 256GB സ്റ്റോറേജ് വരുന്ന ഐഫോണ്‍ 17 ന് 79,999 രൂപയ്ക്ക് ലഭ്യമാകുന്നതാണ്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക്, ഫ്ലിപ്കാർട്ട് എസ്ബിഐ ക്രെഡിറ്റ് കാർഡുകള്‍ ഉള്ളവർക്ക് 5 ശതമാനം ക്യാഷ്ബാക്ക് സഹിതവും ഫോണ്‍ കൈകളിലെത്തും. 8,667 രൂപ മുതല്‍ ആരംഭിക്കുന്ന ആറ് മാസത്തെയും ഒമ്പത് മാസത്തെയും പലിശരഹിത ഇഎംഐ) സൗകര്യങ്ങളും ഫ്ലിപ്കാർട്ട് ഉറപ്പ് നല്‍കുന്നു. ബ്ലാക്ക്, ലാവെൻഡർ, മിസ്റ്റ് ബ്ലൂ, സേജ്, വൈറ്റ് എന്നീ നിറങ്ങളിലെ ഐഫോണ്‍ 17 ലഭിക്കും.
മുഖം മിനുക്കി ജെമിനി; ഇനി നമ്മുടെ ശബ്ദത്തില്‍ വിസ്മയം തീർക്കാംഅതേസമയം, 74,900 രൂപ വില വരുന്ന ഐഫോണ്‍ 15 ന് ഓഫറുകളിലൂടെ 63,999 രൂപയ്ക്കും ലഭിക്കും. ബ്ലാക്ക്, ബ്ലൂ, ഗ്രീൻ, യെല്ലോ, പിങ്ക് എന്നീ നിറങ്ങളില്‍ ഐഫോണ്‍ 15 ലഭ്യമാണ്.
തുണിയലക്കിയ ശേഷം വാഷിംഗ് മെഷീൻ അടച്ചിടാറുണ്ടോ? ഈ ശീലം അത്ര നല്ലതല്ലപഴയ ഐഫോണ്‍ മോഡല്‍ എക്സ്ചേഞ്ച് ചെയ്തുകൊണ്ടും നിങ്ങള്‍ക്ക് ഈ ഫോണുകള്‍ സ്വന്തമാക്കാവുന്നതാണ്. ഐഫോണുകള്‍ക്ക് പുറമേ, മോട്ടോറോളയുടെ എഡ്ജ്, ജി-സീരീസ്, ഗൂഗിള്‍ പിക്സല്‍ 11 ഫോണുകള്‍ക്ക് മികച്ച ഓഫറുകളാണ് ഫ്ലിപ്കാർട്ട് ഒരുക്കുന്നത്.

