നിങ്ങളുടെ പ്രതിമാസ ശമ്പളം ഇരുപതിനായിരം രൂപയാണോ? നിങ്ങള്‍ക്ക് ചെലവ് നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യമുണ്ടോ? കൃത്യമായ ഒരു പ്ലാനിങ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് കിട്ടുന്ന ശമ്പളത്തെ കൃത്യമായി വിനിയോഗിക്കാനും.
നല്ലൊരു സേവിങ്സ് ശീലം ഉണ്ടാക്കാനും മാസാവസാനം എല്ലാത്തിനും ഉപരി കടം വാങ്ങാതെ മുന്നോട്ട് പോകാനും സാധിക്കും. എങ്ങനെയാണ് ഒരു കൃത്യമായ സമ്പത്തിക അച്ചടക്കം ഉണ്ടാക്കിയെടുക്കാം എന്ന് നോക്കിയാലോ…
നിങ്ങള്‍ക്ക് കിട്ടുന്ന ശമ്പളത്തെ ആദ്യം മുന്നായി വേർതിരിക്കാം 60-20-20 എന്ന രീതിയിലാണിത്.
ഒഴിവാക്കാനാകാത്ത ചെലവുകള്‍ക്ക് ശമ്പളത്തിൻ്റെ 60 ശതമാനം നീക്കി വെക്കാം. സേവിങ്സിനും ഇൻവെസ്റ്റ്മെൻ്റിനുമായി 20 ശതമാനം. മറ്റു ചെലവുകള്‍ക്കായി 20 ശതമാനം.
എന്തിനൊക്കെ? എത്രയൊക്കെ?
ഒഴിവാക്കാനാകാത്തവ
താമസം + ഭക്ഷണം = 9000 രൂപ
യാത്ര = 1200 രൂപ
മൊബൈലിനും ഇൻ്റർനെറ്റിനും = 500 രൂപ
വ്യക്തിഗത ചെലവുകള്‍ = 1300 രൂപ
സേവിങ്സ് & ഇൻവെസ്റ്റ്മെൻ്റ്
എമർജെൻസി ഫണ്ട് =2000
എസ്‌ഐപി/ നിക്ഷേപം= 1500
സകില്‍ ഡെവലപ്മെൻ്റ് =500
മറ്റുചെലവുകള്‍
റെസ്റ്റോറൻ്റ് കഫേ =1500
ഷോപ്പിങ് =1200
ഒടിടി മ്യൂസിക്= 300
എൻ്റർടെയിൻ്റ്മെൻ്റ് =1000

